തൃക്കാക്കരയിൽ ഒരു മുന്നണിക്കും പിന്തുണയില്ലെന്ന് ജനക്ഷേമ സഖ്യം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും പിന്തുണ നൽകുന്നില്ലെന്ന് ജനക്ഷേമ സഖ്യം. കിറ്റെക്സ് ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ട്വന്റി 20 ചീഫ് കോഓർഡിനേറ്റർ സാബു ജേക്കബ് ആണ് ഇക്കാര്യം അറിയിച്ചത്.

ട്വന്റി ട്വന്റിയുടെയും ആം ആദ്മി പാർട്ടിയുടെയും പിന്തുണ ഒരു മുന്നണിക്കുമില്ല. തൃക്കാക്കരയിൽ ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക, സാമൂഹിക, വികസന സാഹചര്യങ്ങളിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല. ഇക്കാരണത്താലാണ് തൃക്കാക്കരയിൽ സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കേണ്ടതില്ലെന്ന് ജനക്ഷേമ സഖ്യം നേരത്തെ തീരുമാനിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു.

ജയപരാജയങ്ങൾ തീരുമാനിക്കുന്ന ഘടകമായി ജനക്ഷേമ സഖ്യം മാറിയെന്നും സാബു ജേക്കബ് പറഞ്ഞു.

Tags:    
News Summary - Janakshema sakhyam stand on Thrikkakara by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.