പാലക്കാട്: കേന്ദ്രസർക്കാറിെൻറ ജനറിക് മരുന്ന് വിതരണ സംവിധാനമായ ജൻ ഒൗഷധിക് ക് സമാന്തരമായി മധ്യപ്രദേശിൽ രൂപവത്കരിച്ച ‘ജൻ ഒൗഷധി സംഘ്’ സഹകരണ മാർക്കറ്റിങ് ഫെഡറേഷനെന്ന് അവകാശവാദം. ജൻ ഒൗഷധിയിൽനിന്ന് രാജിവെച്ച് ജൻ ഒൗഷധി സംഘിൽ ചേർന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ നോഡൽ ഒാഫിസർമാരാണ് ഈ വാദവുമായി രംഗത്തുവന്നത്.
2017ൽ മധ്യപ്രദേശ് സഹകരണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ജൻ ഒൗഷധി സംഘിന് കീഴിൽ വിവിധ സംസ്ഥാനങ്ങളിൽ ജനറിക് മരുന്നുകൾ (ബ്രാൻഡ് നാമമില്ലാത്ത) വിൽക്കുന്ന 168 ഫാർമസികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഇവർ പറഞ്ഞു. ജൻ ഒൗഷധിയിൽനിന്ന് ഡിസംബർ 11ന് രാജി നൽകിയ ശേഷമാണ് സംഘിെൻറ ഭാഗമായതെന്നും സഹകരണ സ്ഥാപനമെന്ന നിലയിൽ ഇതിന് നിയമസാധുതയുണ്ടെന്നും ജൻ ഒൗഷധിയുടെ മുൻ നോഡൽ ഒാഫിസർമാർ പറഞ്ഞു.
അതേസമയം, ജൻ ഒൗഷധി സംഘ് എന്ന സ്ഥാപനം കേന്ദ്രസർക്കാറിെൻറ ഫ്ലാഗ്ഷിപ് പ്രോഗ്രാമായ പ്രധാൻമന്ത്രി ഭാരതീയ ജൻ ഒൗഷധി പരിയോജനയുടെ (പി.എം.ബി.ജെ.പി) പേരും മാതൃകയും ദുരുപയോഗം ചെയ്താണ് പ്രവർത്തിക്കുന്നതെന്ന് ബ്യൂറോ ഓഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിങ്സ് ഓഫ് ഇന്ത്യ (ബി.പി.പി.ഐ) അധികൃതർ ആവർത്തിച്ചു. പേരിലെ സാമ്യവും ലെറ്റർ സ്റ്റൈലുമടക്കം എല്ലാം ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. ഇതിനെതിരെ നിയമനടപടി വരും.
ജൻഒൗഷധിയുടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിരുന്ന സൗത് സോണൽ ഒാഫിസറും കേരള, തമിഴ്നാട്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ നാല് നോഡൽ ഒാഫിസർമാരുമാണ് രാജിവെച്ച് ജൻ ഒൗഷധി സംഘിെൻറ ഭാഗമായത്. സൗത് സോണൽ ഒാഫിസർ ജൻ ഒൗഷധി സംഘിെൻറ ഡി.ജി.എമ്മായും നോഡൽ ഒാഫിസർമാർ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ അസി. മാനേജർമാരായും ചുമതലയേറ്റിട്ടുണ്ട്.
കഴിഞ്ഞ ഡിസംബർ 18ന് ഇവരും മധ്യപ്രദേശിലെ സ്ഥാപന മേധാവികളും കൊച്ചിയിൽ യോഗം ചേർന്നിരുന്നു. ജൻ ഒൗഷധിയുടെ ദക്ഷിണേന്ത്യയിലെ ചില ഡിസ്ട്രിബ്യൂട്ടർമാരും ഇവരുമായി സഹകരിക്കുന്നുണ്ട്. ജൻ ഒൗഷധിയുടേതിന് സമാനമായി ജനറിക് മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളുമടക്കം 900 ഉൽപന്നങ്ങൾ 50 മുതൽ 70 ശതമാനം വരെ വിലക്കുറവിൽ നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന ഇവർ കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ പുതിയ ഷോപ്പുകൾ തുറക്കാനുള്ള നീക്കത്തിലാണ്.
ജൻ ഒൗഷധി കേന്ദ്രങ്ങൾ തന്നെ സംഘിെൻറ ഫാർമസികളാക്കാനും നീക്കമുണ്ട്. അതേസമയം, നോഡൽ ഒാഫിസർമാരുടെ രാജി, ജൻ ഒൗഷധിയുടെ പ്രവർത്തനങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ബി.പി.പി.െഎ അധികൃതർ അറിയിച്ചു. ഡൽഹിയിലും ചെന്നൈയിലുമുള്ള വെയർഹൗസുകളിൽനിന്ന് മരുന്ന് എത്തുന്നുണ്ട്. നിലവിൽ കേരളത്തിൽ 494 ജൻ ഒൗഷധികേന്ദ്രങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. അതേസമയം, ചില ഡിസ്ട്രിബ്യൂട്ടർമാരുമായി ചേർന്ന് ജൻ ഒൗഷധിയുടെ സൗത് സോണൽ ഒാഫിസറും നോഡൽ ഒാഫിസർമാരും സമാന്തര റീട്ടെയിൽ ചെയിൻ ബിസിനസ് സ്ഥാപിച്ചത് കേന്ദ്രസർക്കാർ ഗൗരവമായാണ് കാണുന്നതെന്നും വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.