Posted On
date_range Updated On
date_range ജമ്മു-കശ്മീർ: സംസ്ഥാനത്ത് അതീവജാഗ്രത നിർദേശം
തിരുവനന്തപുരം: ജമ്മു -കശ്മീർ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അതീവജാഗ്രത പു ലർത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. ക്രമസമാധാന പ്ര ശ്നങ്ങൾക്ക് ഇടയാകുന്നതരത്തിലുള്ള യാതൊരു നടപടികളും അനുവദിക്കില്ല.
വിവിധ കേന്ദ്രങ്ങളിൽ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ തന്ത്രപ്രധാന സ്ഥലങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കി. പൊലീസ് പ്രത്യേക പട്രോളിങ്ങും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.