മുസ്ലിം സംവരണം വെട്ടിക്കുറക്കുന്ന സർക്കാർ നടപടി അപലപനീയം -ജമാ അത്ത് യൂത്ത് കൗൺസിൽ

കോട്ടയം: പി.എസ്.സി ആശ്രിത നിയമനത്തിനായി മുസ്ലിം സംവരണം ഒരു ശതമാനം വെട്ടിക്കുറക്കാൻ സർക്കാർ നടത്തുന്ന നീക്കം അപലപനീയവും ഭരണഘടനാ ലംഘനവുമാണെന്ന് കേരള മുസ്ലിം ജമാ അത്ത് യൂത്ത് കൗൺസിൽ സംസ്ഥാന കമ്മറ്റി വാർത്താക​ുറിപ്പിൽ കുറ്റപ്പെട​ുത്തി. ഭിന്നശേഷി സംവരണം നടപ്പാക്കാൻ രണ്ടു ശതമാനം മുസ്‌ലിം സംവരണം വെട്ടിക്കുറച്ച തീരുമാനം നാളിതുവരെ ആയിട്ടും തിരുത്താത്ത സർക്കാർ ആശ്രിത നിയമനത്തിൽ വീണ്ടും മുസ്ലിം സംവരണം വെട്ടിക്കുറച്ച് സമുദായത്തെ വെല്ലുവിളിക്കുകയാണെന്നും യോഗം ആരോപിച്ചു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലും പൊതുമേഖലയിലുമടക്കം താൽക്കാലിക നിയമനങ്ങളിൽ ചട്ടങ്ങൾ മറികടന്നു കൊണ്ട് വാക് ഇൻ ഇന്റർവ്യൂ വഴി നിയമനങ്ങൾ നടത്തുന്നത് സംവരണ അട്ടിമറിക്ക് ആക്കം കൂട്ടുന്ന നടപടിയാണെന്നും ചട്ടപ്പടി സംവരണം പാലിച്ചുകൊണ്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി മാത്രമേ നിയമനം നടത്താവൂ എന്നും ഭിന്നശേഷി സംവരണത്തിലും, ആശ്രിത നിയമനത്തിലും സമുദായത്തിന് അവസര നഷ്ടം ഉണ്ടാകുന്ന നടപടിയിൽ നിന്നും സർക്കാർ ഉടൻ പിന്മാറണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ സമര മാർഗ്ഗങ്ങൾ ഇരു വിഷയങ്ങളിലും സംഘടിപ്പിക്കേണ്ടി വരുമെന്നും യോഗം കൂട്ടിച്ചേർത്തു.

കേരള മുസ്​ലിം ജമാ അത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.താജുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എ. എച്ച്. ഷാജി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ എം.ബി. അമീൻഷാ അധ്യക്ഷത വഹിച്ചു.

ഇര്‍ഷാദ് അഞ്ചല്‍, സലീം വള്ളിക്കുന്നം, റവുഫ് ബാബു തിരൂര്‍, അഫ്സല്‍ ആനപ്പാറ, നിഷാദ് ആലപ്പാട്ട്, അഡ്വ. സിനാന്‍ അരിക്കോട്, അഡ്വ. സക്കീര്‍ തിരുവനന്തപുരം, സുബിൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Jamaat Youth Council condemns government action to cut Muslim reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.