കോഴിക്കോട്: മീഡിയവണിനെതിരായ വിലക്ക് നീക്കി ലൈസൻസ് പുതുക്കി നൽകാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകിയ സുപ്രീംകോടതി വിധി രാജ്യത്ത് ഫാഷിസത്തിനെതിരായ ജനാധിപത്യ പോരാട്ടത്തിന് കരുത്തു പകരുമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ എം.ഐ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു.
തീർത്തും അന്യായമായിരുന്നു ലൈസൻസ് പുതുക്കി നൽകാതെ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ച നടപടി. പൗരാവകാശത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും എതിരെയാണ് ഭരണകൂടം കൈ ഉയർത്തിയത്.
ദേശസുരക്ഷയുടെ പേരിൽ പൗരാവകാശങ്ങളെ തടയുന്ന ഫാഷിസ്റ്റ് ഭരണകൂട ക്രമത്തിന് തടയിടുകയാണ് സുപ്രീംകോടതി ചെയ്തത്. ഇന്ത്യൻ മാധ്യമ സ്വാതന്ത്ര്യ ചരിത്രത്തിലെ സുപ്രധാന അധ്യായമാണ് പരമോന്നത കോടതിയുടെ തീർപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.