'അ​സ്തി​ത്വം ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന സ്ത്രീ​ത്വം'; ജമാഅത്തെ ഇസ്‌ലാമി കാമ്പയിൻ

കോ​ഴി​ക്കോ​ട്: ജൂ​ലൈ നാ​ലു​മു​ത​ൽ 14 വ​രെ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​നി​ത വി​ഭാ​ഗം 'അ​സ്തി​ത്വം ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ന്ന സ്ത്രീ​ത്വം' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും.

സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ളു​ടെ​യും ആ​ത്മ​ഹ​ത്യ​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കാ​മ്പ​യി​ൻ. വെ​ബി​നാ​റു​ക​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ച​ർ​ച്ച സം​ഗ​മ​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, ക്ല​ബ് ഹൗ​സ് ച​ർ​ച്ച​ക​ൾ, ഗൃ​ഹാ​ങ്ക​ണ യോ​ഗ​ങ്ങ​ൾ, നി​യ​മ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജൂ​ലൈ നാ​ലി​ന് ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ എ. ​റ​ഹ്മ​ത്തു​ന്നി​സ നി​ർ​വ​ഹി​ക്കും. 

Tags:    
News Summary - Jamaat-e-Islami campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.