ജലന്ധർ ബിഷപ്പി​െൻറ പീഡനക്കേസ്​: ഹരജി പരിഗണിക്കുന്നതിൽ നിന്ന്​  സുനിൽ​ തോമസ്​ പിൻമാറി

കൊച്ചി: ജലന്ധർ ബിഷപ്പ്​ ഫ്രാ​ങ്കോ മു​ള​ക്ക​ലിെ​ന​തി​രാ​യ ഹരജി പരിഗണിക്കുന്നതിൽ നിന്ന്​ ജസ്​റ്റിസ്​ സുനിൽ തോമസി​​​​​െൻറ ബെഞ്ച്​ പിൻമാറി. കേസ്​ മറ്റൊരു ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക. കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ ഹരജി നൽകിയിരിക്കുന്നത്​.

അതേ സമയം,  ജ​ല​ന്ധ​ർ ബി​ഷ​പ്​ ഫ്രാ​ങ്കോ മു​ള​ക്ക​ലിെ​ന​തി​രാ​യ പീ​ഡ​ന​ക്കേ​സി​ൽ കൂ​ടു​ത​ൽ തെ​ളി​വെ​ടു​പ്പി​നാ​യി അ​ന്വേ​ഷ​ണ​സം​ഘം വെ​ള്ളി​യാ​ഴ്​​ച ഡ​ൽ​ഹി​ലേ​ക്ക് തിരിച്ചിരുന്നു. വൈ​ക്കം ഡി​വൈ.​എ​സ്.​പി പി. ​സു​ഭാ​ഷി​​​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത പൊ​ലീ​സു​കാ​രും സൈ​ബ​ർ സൈ​ൽ ഉ​ദ്യോ​ഗ​സ്ഥ​നു​മ​ട​ക്കം ആ​റു​പേ​ർ ഉൾപ്പെടുന്ന സംഘമാണ്​ ഡൽഹിയിലേക്ക്​ തിരിച്ചത്​.

Tags:    
News Summary - Jalandhar rape case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.