നാളെ ജീവനോടെ ഉണ്ടാകുമോയെന്ന്​ അറിയില്ല -​​സിസ്​റ്റർ അനുപമ​

കോട്ടയം: കന്യാസ്​ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്​ ​ഫ്രാ​േങ്കാ മുളയ്​ക്കലിന്​ വേഗത്തിൽ ജാമ്യ​ം കിട്ടിയതിൽ ആശങ്കയും ദുഃഖവുമുണ്ടെന്ന്​ കുറവിലങ്ങാട്​ നാടുകുന്ന്​ മഠത്തിലെ സിസ്​റ്റർ അനുപമ. നാളെ ജീവനോടെ ഭൂമുഖത്തുണ്ടാകുമോയെന്ന്​ അറിയില്ല. കേരളത്തിന് അകത്തായാലും പുറത്തായാലും ബിഷപ് ചെയ്യാനുള്ളത് ചെയ്യും. ഇല്ലാതാക്കാന്‍ വിചാരിച്ചിട്ട​ുണ്ടെങ്കിൽ അദ്ദേഹം കേരളത്തിനകത്ത്​ ഉണ്ടാകണമെന്നില്ല. പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.

നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുണ്ട്​. നീതികിട്ടുമെന്നുമാണ് പ്രതീക്ഷ. അന്വേഷണം നല്ല രീതിയിലാണ്​ മുന്നോട്ടുപോകുന്നത്​. പുറത്തു സുരക്ഷയുണ്ട്, അകത്തെ സുരക്ഷയിലാണ്​ പേടി. ഇവിടെനിന്ന്​ മാറാൻ മിഷണറീസ് ഒാഫ്​ ജീസസ്​ നേതൃത്വം പറഞ്ഞിട്ടില്ല. മഠത്തിലേക്ക്​ പുതുതായി രണ്ടു കന്യാസ്ത്രീകളെ നിയോഗിച്ചതില്‍ ദുരുദ്ദേശ്യമുണ്ട്. രണ്ടുപേരും സ്​കൂളി​​​െൻറ പ്രിന്‍സിപ്പല്‍മാരാണ്. അവരെ എന്തിനാണ്​ അവിടെ നിന്ന് ഒരുമാസത്തേക്ക്​ മാറ്റിയതെന്നത്​ സംശയം ജനിപ്പിക്കുന്നുവെന്നും സിസ്​റ്റർ അനുപമ പറഞ്ഞു.

Tags:    
News Summary - Jalandhar Bishop Sister Anupama -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.