കന്യാസ്ത്രീയുടെ സഹോദരി നിരാഹാരത്തിലേക്ക്

കൊ​ച്ചി: ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്​​ക്ക​ലി​​​െൻറ അ​റ​സ്​​റ്റ്​ ആ​വ​ശ്യ​പ്പെ​ട്ട് ക​ന്യാ​സ്​​ത്രീ​ക​ൾ ന​ട​ത്തു​ന്ന സ​മ​രം ശ​ക്ത​മാ​ക്കു​ന്നു. പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്ത്രീ​യു​ടെ സ​ഹോ​ദ​രി തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം ന​ട​ത്തും. രാ​വി​ലെ 11ന് ​ഹൈ​കോ​ട​തി ജ​ങ്ഷ​നി​ലെ സ​മ​ര​പ്പ​ന്ത​ലി​ൽ നി​രാ​ഹാ​രം ആ​രം​ഭി​ക്കു​മെ​ന്ന് ‘സേ​വ് ഒൗ​വ​ർ സി​സ്​​റ്റേ​ഴ്സ്’ ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ ക​ൺ​വീ​ന​ർ ഫാ.​വി​ൻ​സ​​െൻറ് വ​ട്ടോ​ലി അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ച് മു​ത​ൽ പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ.​പി.​ഗീ​ത​യും നി​രാ​ഹാ​രം തു​ട​ങ്ങും. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ൽ സ​മ​ര കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കും. ക​ന്യാ​സ്​​ത്രീ​മ​ഠം സ്ഥി​തി ചെ​യ്യു​ന്ന കു​റ​വി​ല​ങ്ങാ​ട് ചൊ​വ്വാ​ഴ്ച ബ​ഹു​ജ​ന കൂ​ട്ടാ​യ്മ ന​ട​ക്കും. തി​ങ്ക​ളാ​ഴ്ച കോ​ഴി​ക്കോ​ട് പ്ര​ഫ. എം.​എ​ൻ. കാ​ര​ശ്ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 24 മ​ണി​ക്കൂ​ർ ഉ​ണ​ർ​ന്നി​രി​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ക്കും.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വു​മു​ണ്ടാ​കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി സ്ത്രീ​ക​ൾ നി​രാ​ഹാ​ര​സ​മ​ര​വു​മാ​യി പ​ന്ത​ലി​ലെ​ത്തും. തൊ​ടു​പു​ഴ, ക​ൽ​പ്പ​റ്റ, കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ബ​ഹു​ജ​ന​പ്ര​ക്ഷോ​ഭ​ം തു​ട​ങ്ങും. തി​ങ്ക​ളാ​ഴ്ച ഷാ​ജി കോ​ട്ട​യ​ത്തി​​െൻറ പി​റ​കോ​ട്ട​ടി പ്ര​തിേ​ഷ​ധം മ​റൈ​ൻ​ഡ്രൈ​വി​ൽ​നി​ന്ന് ഹൈ​കോ​ട​തി ജ​ങ്ഷ​നി​ലേ​ക്ക് ന​ട​ക്കും. നീ​തി​ക്ക്​ വേ​ണ്ടി മ​ര​ണം വ​രെ നി​രാ​ഹാ​ര​മ​നു​ഷ്​​ഠി​ക്കാ​ൻ ത​യാ​റാ​ണെ​ന്നാ​ണ്​ ക​ന്യാ​സ്ത്രീ​യു​ടെ സ​ഹോ​ദ​രി​യു​ടെ നി​ല​പാ​ട്.

കന്യാസ്ത്രീ ധ്യാനത്തിന് എത്തിയിരുന്നെന്ന് അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടർ
കൊച്ചി: ബലന്ധർ ബിഷപ്പിന്‍റെ ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീ ധ്യാനത്തിന് എത്തിയിരുന്നതായി അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടറുടെ മൊഴി. രേഖാമൂലമാണ് ഫാ. സേവ്യർ വട്ടേൽ മൊഴി നൽകിയത്. എന്നാൽ, പീഡനത്തെ കുറിച്ച് കുമ്പസാരം നടത്തിയതായി അറിയില്ലെന്നും ഡയറക്ടർ അന്വേഷണ സംഘത്തെ അറിയിച്ചു.

ഏത് വൈദികന് മുമ്പിലാണ് കന്യാസ്ത്രീ കുമ്പസാരം നടത്തിയതെന്ന് അറിയില്ലെന്നും ഡയറക്ടർ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, കന്യാസ്ത്രീ വന്നതായിട്ടോ വൈദികരുമായി സംസാരിച്ചതായോ അറിയില്ലെന്ന് ധ്യാനകേന്ദ്രം വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ഈ സാഹചര്യത്തിൽ കന്യാസ്ത്രീ ധ്യാനത്തിനെത്തിയ ദിവസങ്ങളിൽ കുമ്പസാരം നടത്തിയ 12 വൈദികരിൽ നിന്ന് മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. 12 വൈദികരുടെ പേരു വിവരങ്ങൾ കൈമാറാൻ ധ്യാന കേന്ദ്രത്തോട് സംഘം നിർദേശിച്ചു. വൈദികർക്ക് ഹാജരാകാൻ നോട്ടീസ് നൽകാനാണ് തീരുമാനം.

2016 സെപ്റ്റംബറിലാണ് പീഡനത്തിന് ഇരയായ കന്യാസ്ത്രീ അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ധ്യാനകേന്ദ്രത്തിൽ എത്തിയത്. ഇവിടെ വെച്ച് നടത്തിയ കുമ്പസാരത്തിലാണ് താൻ ലൈംഗിക പീഡനത്തിന് ഇരയായെന്ന വിവരം കന്യാസ്ത്രീ ആദ്യമായി പുറത്തുവിട്ടത്.

Tags:    
News Summary - jalandhar bishop nuns sister -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.