തൃശൂർ: കന്യാസ്ത്രീ പീഡനക്കേസിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയിൽ അന്വേഷണം തൃശൂരിലും. ബിഷപ്പിനെ പലതവണ കുറവിലങ്ങാട് മഠത്തില്‍ കൊണ്ടുപോയെന്ന് മൊഴി നൽകിയത് ബിഷപ്പിെൻറ തൃശൂരിൽ താമസിക്കുന്ന സഹോദരെൻറ ഡ്രൈവറായിരുന്നു. ഇക്കാര്യത്തിൽ വിശദാംശങ്ങൾ ശേഖരിക്കാനാണ് കോട്ടയം പൊലീസ് തൃശൂരിലെത്തിയത്. ഇതോടൊപ്പം തൃശൂർ സ്വദേശിയായ ബിഷപ്പിെൻറ വിവിധ ഇടപാടുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
2014 മേയ് അഞ്ചിനാണ് ആദ്യം മഠത്തില്‍ കൊണ്ടുപോയതെന്നായിരുന്നു ഡ്രൈവറുടെ മൊഴി. ബിഷപ്പിനെ കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഫ്രാങ്കോ മുളയ്ക്കലിെൻറ സഹോദരെൻറ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ബിഷപ് കേരളത്തിലെത്തുമ്പോൾ തൃശൂരിലാണ് തങ്ങാറുള്ളത്. ഇതനുസരിച്ചാണ് അന്വേഷണം തൃശൂരിലേക്കും വ്യാപിപ്പിച്ചത്.
നേരത്തെ നൽകിയ മൊഴിയിൽ ചില സംശയങ്ങൾ തോന്നിയതിനെ തുടർന്ന് ഇതിൽ സ്ഥിരീകരണത്തിനായിട്ടാണ് വീണ്ടും ഇവരിൽനിന്ന് മൊഴിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.