കോട്ടയം: ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെ പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ചയോ ഞായറാഴ്ചയോ ചോദ്യം ചെയ്യും. വൈക്കം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം വെള്ളിയാഴ്ച ഡൽഹിയിൽ എത്തി. അവിടെ ഏതാനും പേരിൽനിന്ന് മൊഴിയെടുത്ത ശേഷമാവും ജലന്ധറിലെത്തുക. എഴുതി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാവും ചോദ്യം ചെയ്യൽ.
ബിഷപ്പിനോട് ജലന്ധറിൽ തന്നെ ഉണ്ടാകണമെന്ന് കർശനനിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചിരുന്നു. ബിഷപ് ജലന്ധർ പൊലീസിെൻറ നിരീക്ഷണത്തിലാണെന്നാണ് സൂചന. കോട്ടയം ജില്ല പൊലീസ് മേധാവിയും സംസ്ഥാന പൊലീസ് മേധാവിയും ജലന്ധർ പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനാവശ്യമായ നടപടി പൂർത്തിയാക്കിയിരുന്നു. ഡൽഹിയിലെത്തിയ സംഘം നേരത്തേ കന്യാസ്ത്രീക്കെതിരെ പരാതി നൽകിയ ദമ്പതികൾ, കാത്തലിക് ബിഷപ് കോൺഫറൻസ് ഒാഫ് ഇന്ത്യ പ്രസിഡൻറ് ആർച് ബിഷപ് ഒാസ്വാൾഡ് ഗ്രേഷ്യസ്,വത്തിക്കാൻ സ്ഥാനപതി, എന്നിവരിൽനിന്ന് മൊഴിയെടുക്കും. ഉജ്ജയിൻ ബിഷപ്പിെൻറ മൊഴി എടുക്കാനുള്ള സാധ്യതകളും പൊലീസ് തള്ളുന്നില്ല. പരാതിക്കാരിയായ കന്യാസ്ത്രീക്ക് ഒപ്പം മുമ്പ് ജലന്ധറിൽ പ്രവർത്തിച്ചിരുന്ന കന്യാസ്ത്രീകളിൽ ചിലർ ഡൽഹിയിൽ താമസിക്കുന്നുണ്ട്. ഇവരുടെ മൊഴി ശക്തമായ തെളിവാണെന്നും അന്വേഷണ സംഘം പറയുന്നു.
ബിഷപ്പിനെതിരെ പഴുതടച്ചുള്ള തെളിവുകൾ അന്വേഷണ സംഘത്തിെൻറ പക്കലുണ്ടെന്നാണ് വിവരം. എന്നാൽ, അറസ്റ്റ് സംബന്ധിച്ച് ഒന്നും വെളിപ്പെടുത്താൻ അന്വേഷണ സംഘം തയാറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.