കോട്ടയം: ലൈംഗിക പീഡനക്കേസിൽ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള അന്വേഷണം ശരിയായ ദിശയിലാണെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍. തെളിവുകള്‍ ശേഖരിക്കാനുണ്ടായ കാലതാമസം മാത്രമാണ് അന്വേഷണം വൈകാൻ കാരണം. അന്വേഷണസംഘത്തിന് മേല്‍ സമ്മര്‍ദമൊന്നും ഇല്ല. മൊഴികളിെല വൈരുധ്യം കുഴപ്പിക്കുന്നുണ്ട്.
ഒരുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം പരാതിക്കാരിക്കുണ്ട്. കേസ് വിശദമായി പരിശോധിക്കാൻ അന്വേഷണസംഘത്തിന് ഏഴു ദിവസംകൂടി നൽകിയിട്ടുണ്ട് അതിനകം അന്വേഷണം പൂർത്തിയാക്കും. കുറ്റപത്രം നൽകുമ്പോൾ വൈരുധ്യങ്ങൾ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്കിയ പരാതിയില്‍ അന്വേഷണം 70 ദിവസം പിന്നിട്ടിട്ടും നടപടികൾ ഇഴയുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന ആേക്ഷപം ശക്തമാണ്. ഡൽഹിയിലും പഞ്ചാബിലും അടക്കം കന്യാസ്ത്രീകളുൾപ്പെടെ നൂറിലധികം പേരിൽനിന്നും തെളിവെടുക്കുകയും സാഹചര്യതെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടും അറസ്റ്റ് വൈകുന്നത് ബിഷപ്പിനെ രക്ഷിക്കാനാണെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കളും ആരോപിച്ചു.
അന്വേഷണം ശരിയായ ദിശയിലാണെന്ന പൊലീസ് വാദം ശരിയല്ലെന്നും അവർ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.