വാളയാർ കേസ്: ഈ ചോദ്യങ്ങൾക്ക് ഉത്തരം ആര് തരും? രൂക്ഷ വിമർശനവുമായി മുൻ പ്രോസിക്യൂട്ടർ

പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും സർക്കാറിന് നേരെയും ചോദ്യങ്ങളുമായി കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ. കേസ് അന്വേഷണത്തിൽ വൻ വീഴ്ചകളുണ്ടായി. ആർക്ക് വേണ്ടിയാണ്, ആരെ സംരക്ഷിക്കാനാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ അവഗണിച്ചതെന്ന് ജലജ മാധവൻ ചോദിച്ചു.

രണ്ടാമത്തെ കുട്ടിയുടെ മരണം കഴിഞ്ഞ് മൂന്ന് ദിവസങ്ങൾക്കു ശേഷമാണ് ഡിവൈ.എസ്.പി സോജൻ അന്വേഷണം ഏറ്റെടുത്തത്. തൂങ്ങാൻ ഉപയോഗിച്ച തുണി പോലും നന്നായി പരിശോധിക്കാഞ്ഞത് എന്ത് കൊണ്ടാണ്. അതിൽ വേറെ ആരുടെ എങ്കിലും വിരലടയാളം ഉണ്ടോ എന്ന് നോക്കാഞ്ഞതെന്ത്? അവിടെ മറിഞ്ഞു പൊട്ടികിടന്ന കസേര പോലും പരിശോധിച്ചിട്ടില്ല. ഈ വീഴ്ചകൾ ആരുടേയാണ്? മൂത്ത കുട്ടി മരിച്ച സമയത്ത് രണ്ട് പേർ തല മറച്ചു ഓടിപ്പോയി എന്ന രണ്ടാമത്തെ കുട്ടിയുടെ മൊഴി അവഗണിച്ചത് എന്ത് കൊണ്ടാണ്? ആർക്ക് വേണ്ടിയാണ്, ആരെ സംരക്ഷിക്കാനാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ അവഗണിച്ചതെന്നും ജലജ മാധവൻ ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.

നേരത്തെ മൂന്നു മാസക്കാലം പാലക്കാട്‌ പോക്സോ പ്രോസീക്യൂട്ടർ ആയിരുന്നു ജലജ മാധവൻ. പിന്നീട് ഇവരെ സ്ഥാനത്തു നിന്ന് മാറ്റുകയായിരുന്നു.

ജലജ മാധവന്‍റെ ഫേസ്ബുക് കുറിപ്പ് വായിക്കാം...

ഞാൻ മൂന്നു മാസക്കാലം പാലക്കാട്‌ pocso പ്രോസീക്യൂട്ടർ ആയിരുന്നു. തുടർന്ന് cwc ചെയർമാൻ വാളയാർ കേസിലെ പ്രതിക്ക് വേണ്ടി ഹാജരാകുന്നു എന്ന വാർത്ത പുറത്തു കൊണ്ട് വരികയും അതിന് ശേഷം നടന്ന enquiry ൽ സത്യം പറയുകയും ചെയ്തതിനെ തുടർന്ന് ഞാൻ ആ സ്ഥാനത്തു നിന്ന് മാറ്റപ്പെടുകയും എന്നാൽ cwc ചെയർമാൻ തൽസ്ഥാനത്തു തുടരുകയും ചെയ്തു. വീണ്ടും മറ്റൊരു കേസിൽ ആരോപണം നേരിട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് നീക്കാൻ സർക്കാർ നിർബന്ധിതരായത്. വാളയാർ കേസ് അതിന് മുമ്പും അതിന് ശേഷവും നടത്തിയത് ആഭ്യന്തര വകുപ്പിന്റെ പ്രത്യേക താല്പര്യ പ്രകാരം വീണ്ടും നിയമിതയായ adv. Latha jayaraj ആണ്.

വാളയാർ കേസിൽ ഞാൻ ഹാജരായപ്പോൾ തന്നെ പോലീസിന്റെ ഇൻവെസ്റ്റിഗേഷനിൽ ഞാൻ സംശയം പ്രകടിപ്പിക്കുകയും കൊലപാതക സാധ്യത ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാൽ ആ ഘട്ടത്തിൽ അതെല്ലാം അവഗണിക്കപ്പെടുകയാണ് ഉണ്ടായത്. തുടർന്ന് വാളയാർ കേസിൽ എല്ലാ പ്രതികളും കുറ്റ വിമുക്തരാക്കപ്പെട്ടു. തുടർന്നുണ്ടായ ജനാരോഷം തടയാൻ സർക്കാർ ഒരു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ ആ ജുഡീഷ്യൽ അന്വേഷണം ഒരു പ്രഹസനം ആയി മാറുകയാണ് ഉണ്ടായത്. ഒരു അന്വേഷണത്തിന്റെ യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ എന്താണ് എന്റെ പേരിലുള്ള ആരോപണങ്ങൾ എന്ന് എന്നോട് പറയാതെ എനിക്കെതിരെ ഏകപക്ഷീയമായി കുറ്റം ചാർത്തുകയാണുണ്ടായത്.


ജുഡീഷ്യൽ കമ്മിഷൻ എനിക്കെതിരെ ഉള്ള ആരോപണങ്ങൾ sc 396/17,401/17 എന്നീ കേസുകളിൽ താഴെ പറയുന്ന പ്രകാരം ആണ്
1. ഞാൻ തുടരന്വേഷണം ആവശ്യപ്പെട്ടില്ല
ഉത്തരം.. നിയമ പ്രകാരം തുടരന്വേഷണം ആവശ്യപ്പെടേണ്ടത് പ്രോസീക്യൂട്ടർ അല്ല, അന്വേഷണ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന് മാത്രമേ അത് ചെയ്യാൻ പറ്റുകയുള്ളു. എനിക്കത് അദ്ദേഹത്തോട് പറയാൻ മാത്രമേ പറ്റൂ.
2. Dr. പ്രിയദയെ വിസ്തരിച്ചപ്പോൾ മൂത്ത കുട്ടിയുടെ പരിക്ക് പീഡനം കാരണം ഉണ്ടാകാം എന്ന ചോദ്യം ഞാൻ ചോദിച്ചില്ല എന്ന്.


ഉത്തരം.. ഈ ആരോപണം സത്യമല്ല. ആ കേസിലെ ജഡ്ജ്മെന്റിൽ തന്നെ dr. പ്രിയദയുടെ സ്റ്റേറ്റ്മെന്റ് ഉണ്ട്‌
.. Pw 18, the dist surgeon of forensic department, who conducted post mortem
examination opined that the injuries noted in the anal canal of the girl could be due to anal penetration... പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടില്ലാത്ത ഈ സ്റ്റേറ്റ്മെന്റ് കോടതിയിൽ chief examination ൽ പറഞ്ഞതാണ്. അപ്പോൾ മേൽ പറഞ്ഞ ആരോപണം ജഡ്ജ്മെന്റ് വായിക്കാത്തത് കൊണ്ടാണെന്ന് പറയേണ്ടി വരും.


പിന്നെയുള്ള ആരോപണം.161 ൽ sojan തീയതി എഴുതാതിരുന്നത് ഞാൻ cd ഉപയോഗിച്ച് തിരുത്തിയില്ല എന്ന്. ക്രിമിനൽ കോടതിയിൽ പോകുന്ന ഒരാൾക്ക് അറിയുന്ന കാര്യമാണ് cd refer ചെയ്താണ് അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യങ്ങൾക്ക് മറുപടി പറയുക എന്ന്. സോജന് തീയതി പറയാൻ പറ്റിയില്ലെങ്കിൽ അത് cd യിൽ ഉണ്ടാവില്ല. Cd യിൽ കണ്ടിട്ടും sojan പറയാതിരുന്നു എന്നാണോ? Cd ഉപയോഗിച്ച് എഴുതാത്തത് റെക്കോർഡ് ചെയ്യാൻ പറ്റില്ല എന്നത് വേറെ കാര്യം. മൊത്തത്തിൽ നിയമം അനുശാസിക്കാത്തതും സത്യവിരുദ്ധവും ആയ കാര്യങ്ങളാണ് എനിക്കെതിരെ ആരോപണങ്ങൾ ആയി കൊണ്ട് വന്നിട്ടുള്ളത്. കോടതിയിൽ തെളിവായി സമർപ്പിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ ചോദിച്ചില്ല എന്നൊക്കെയാണ്.ഇത് ആരുടെയോ താല്പര്യ സംരക്ഷണം തന്നെയാണ്.ആറ് കേസുകളായിട്ടാണ് വാളയാർ കേസുകൾ അതിൽ രണ്ടിൽ ആണ് ഞാൻ ഹാജരായി വീഴ്ച വരുത്തി എന്ന ആരോപണം. അപ്പോൾ മറ്റു നാലു കേസുകളും വിട്ടു പോയതെന്തേ??


ഇനി ഞാൻ കുറച്ചു ചോദ്യങ്ങൾ ചോദിക്കാം


രണ്ടാമത്തെ കുട്ടിയുടെ മരണം കഴിഞ്ഞ് മൂന്ന് ദിവസങ്ങൾക്കു ശേഷമാണ് sojan അന്വേഷണം ഏറ്റെടുത്തത്. തൂങ്ങാൻ ഉപയോഗിച്ച തുണി പോലും നന്നായി പരിശോധിക്കാഞ്ഞത് എന്ത് കൊണ്ടാണ്. അതിൽ വേറെ ആരുടെ എങ്കിലും വിരലടയാളം ഉണ്ടോ എന്ന് നോക്കാഞ്ഞതെന്ത്?

അവിടെ മറിഞ്ഞു പൊട്ടികിടന്ന കസേര പോലും പരിശോധിച്ചിട്ടില്ല.. ഈ വീഴ്ച കൾ ആരുടേയാണ്? മൂത്ത കുട്ടി മരിച്ച സമയത്ത് രണ്ട് പേര് തല മറച്ചു ഓടിപ്പോയി എന്ന രണ്ടാമത്തെ കുട്ടിയുടെ മൊഴി അവഗണിച്ചത് എന്ത് കൊണ്ടാണ്? ആർക്ക് വേണ്ടിയാണ്, ആരെ സംരക്ഷിക്കാനാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ അവഗണിച്ചത്? പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച സാധ്യതകൾ പോലും അവഗണിച്ചത് ആരാണ്? ഈ ചോദ്യങ്ങളൊന്നും ജുഡീഷ്യൽ കമ്മീഷൻ ഉയർത്തുന്നില്ല. Cwc ചെയർമാൻ പ്രതിക്ക്‌ വേണ്ടി ഹാജരായതിലെ അപാകതയും അപകടവും ജുഡീഷ്യൽ കമ്മിഷന്റെ ശ്രദ്ധയിൽ പെട്ടില്ല


.. ആർക്ക് വേണ്ടിയാണ് ഇത്ര ബുദ്ധിമുട്ടി അന്വേഷണ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത്? ആരെയാണ് ഈ ഉദ്യോഗസ്ഥൻ സംരക്ഷിച്ചിട്ടുള്ളത്?? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ആരു തരും?

Tags:    
News Summary - jalaja madhavan's facebook post on walayar case probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.