തൃശൂര്‍: റോഡിലെ കുഴിയിൽ വീണ് ജയിൽ സൂപ്രണ്ടിനും ഭാര്യക്കും സാരമായ പരിക്ക്. ജയില്‍ സൂപ്രണ്ടും ഭാര്യയും ഇന്ന് വൈകിട്ടാണ് അപകടത്തില്‍പ്പെട്ടത്.
തൃശ്ശൂര്‍ കോവിലകത്തും പാടം റോഡിലെ കുഴിയില്‍ വീണാണ് സ്‌കൂട്ടര്‍ യാത്രികരായ കോലഴി സ്വദേശികളായ തോമസ്(62) ബീന(60) എന്നിവര്‍ക്ക് പരിക്കുപറ്റിയത്. തൃശൂര്‍ ടൗണിലേക്ക് പോകുകയായിരുന്നു ഇവർ.
ഇരുവരേയും തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസം മുമ്പ് തൃശൂരിലെ എംജി റോഡിലെ കുഴിയില്‍ വീഴാതെ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസിനടിയില്‍പ്പെട്ട് മരിക്കുകയും ഒപ്പം ഉണ്ടായിരുന്ന അമ്മക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.