കൊച്ചി : ജില്ലയിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന അടിയന്തരഘട്ട കാര്യ നിർവഹണ കേന്ദ്ര(ഡി. ഇ. ഒ. സി )ത്തിന് പുതിയ മുഖം നൽകിയ ശേഷമാണ് ജാഫർ മാലിക്ക് കnക്ടർ പദവി ഒഴിഞ്ഞത്. ജില്ലയിലുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനായി എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് ഡി. ഇ. ഒ. സി.
വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള വീഡിയോ കോൺഫെറൻസിങ് സംവിധാനത്തിന്റെ നവീകരണം, പുതിയ വീഡിയോ കോൺഫെറൻസിങ് ക്യാമറ, വിവിധ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ടെലിവിഷനുകൾ, രാത്രി സമയത്തു ജോലിക്കെത്തുന്നവർക്ക് വിശ്രമിക്കുന്നതിനായി കിടക്ക, ബെഡ്, എന്നിവ കളക്ടർ ക്രമീകരിച്ചു. ഡി. ഇ. ഒ. സി യുടെ പെയിന്റിംഗ് പൂർത്തിയാക്കുകയും പുതിയ കർട്ടൻ ഉൾപ്പടെയുള്ളവ സ്ഥാപിക്കുകയും ചെയ്തു.
കോവിഡ്, 2018, 2019 വർഷങ്ങളിലെ പ്രളയം ഉൾപ്പടെയുള്ള സുപ്രധാന പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം നിരീക്ഷിച്ചിരുന്നതും പ്രവർത്തനങ്ങൾ ഏകോപ്പിച്ചിരുന്നതും ഡി. ഇ. ഒ. സി വഴിയായിരുന്നു. ഡി. ഇ. ഒ. സി യിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ മൂന്ന് ലക്ഷത്തോളം രൂപ മുതൽമുടക്കിയാണ് നവീകരണം പൂർത്തിയാക്കിയത്.
പദവി ഒഴിഞ്ഞ ജാഫർ മാലിക്കിന് 5500 ഫയലുകൾ തീർപ്പാക്കിയാണ് റവന്യൂവകുപ്പ് യാത്രയയപ്പ് നൽകിയത്. ജില്ലയിലെ ഫയൽ തീർപ്പാക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് കലക്ടർ എന്ന നിലയിൽ ജാഫർ മാലിക് പ്രത്യേക താത്പര്യം കാണിച്ച സാഹചര്യത്തിലാണ് രണ്ട് ദിവസം കൊണ്ട് 5500 ഫയലുകൾ തീർപ്പാക്കിയത്. ഫയൽ തീർപ്പാക്കൽ ആരംഭിച്ചത് മുതൽ ബുധനാഴ്ച വരെ ജില്ലയിൽ 92857 ഫയലുകൾ തീർപ്പാക്കി. റവന്യൂ വകുപ്പിൽ മാത്രമായി 47400 ഫയലുകൾ ആണ് തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.