വടകര: ചോറോട് പറമ്പത്ത് ജാഫറിനായുള്ള കുടുംബത്തിന്‍െറ കാത്തിരിപ്പ് തുടരുന്നു. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇയാള്‍ വിമാനമിറങ്ങിയിട്ട് വര്‍ഷം രണ്ട് കഴിഞ്ഞു. ഇവിടെനിന്ന് സ്വദേശമായ ചോറോടേക്കും ഭാര്യവീടായ പെരിങ്ങത്തൂരേക്കും മണിക്കൂറുകളുടെ ദൂരമേയുള്ളൂ. എന്നിട്ടും ജാഫര്‍ വീട്ടിലത്തെിയില്ല. പ്രിയപ്പെട്ട മകന്‍െറ വരവും പ്രതീക്ഷിച്ച് വയോധികയായ മാതാവും ഗൃഹനാഥന്‍െറ വരവിനായി ഭാര്യ സമീറയും മൂന്നുമക്കളും മനമുരുകി പ്രാര്‍ഥനയിലാണ്.
2011ലാണ് ജാഫര്‍ ജോലിക്കായി ഖത്തറിലത്തെുന്നത്. ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളിലായി താല്‍ക്കാലിക ജോലികള്‍ ചെയ്തു. കമ്പനിയുടെ കാലാവധി കഴിഞ്ഞതിനാല്‍ വിസ പുതുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ, പൊലീസ് പിടികൂടി തടവിലിട്ടു.
അഞ്ച് മാസത്തോളം തടവില്‍ കഴിഞ്ഞ ജാഫറിനെ എംബസി മുഖാന്തരമാണ് നാട്ടിലേക്ക് കയറ്റി അയച്ചത്. ഖത്തറിലെ മലയാളി സംഘടനയായ യൂത്ത് ഫോറത്തിന്‍െറ പ്രവര്‍ത്തകരാണ് ജാഫറിനെ പൊലീസ് പിടികൂടി നാട്ടിലേക്ക് കയറ്റി അയച്ചെന്ന വിവരം ബന്ധുക്കളെ അറിയിച്ചത്. 2014 ജൂണ്‍ 14നാണ് ജാഫര്‍ നാട്ടിലേക്ക് തിരിച്ചത്.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ ജാഫര്‍ പിന്നീടെങ്ങോട്ടുപോയി എന്നതിനെ കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ജൂണ്‍ 14ന് ഖത്തര്‍ എയര്‍വേയ്സിന് നാട്ടിലേക്ക് തിരിച്ച യാത്രക്കാരുടെ രേഖകളില്‍ ഇയാളുടെ പേരുണ്ട്. വീട്ടുകാരുമായോ മറ്റു സുഹൃത്തുക്കളുമായോ ഒരുവിധത്തിലും ബന്ധപ്പെട്ടിട്ടില്ല. പൊലീസ് പിടിയിലായതിനെ തുടര്‍ന്ന്, വീട്ടുകാരുമായി ഫോണ്‍ബന്ധം നിലച്ചു. വീട്ടിലത്തൊത്തതിനെ തുടര്‍ന്ന് ഭാര്യ സമീറ വടകര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഒരു വിവരവും ലഭിച്ചിട്ടില്ല. സ്റ്റേഷനില്‍നിന്ന് അന്വേഷണം നടക്കുന്നുവെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. വളരെ സൗമ്യനും ശാന്തസ്വഭാവക്കാരനുമാണ് ജാഫര്‍. നാട്ടില്‍ കെ.ആര്‍.എസ് പാര്‍സല്‍ സര്‍വിസില്‍ ജോലി ചെയ്തിരുന്നു. പെരിങ്ങത്തൂര്‍ കായപ്പനച്ചിക്ക് സമീപത്തായുള്ള വീട്ടിലാണ് കുടുംബം കഴിയുന്നത്. സമീറ ഇളയ മകളെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് ജാഫര്‍ വിദേശത്ത് പോകുന്നത്. ബാപ്പയെ കുറിച്ചുള്ള കുട്ടികളുടെ ചോദ്യത്തിനും തന്‍െറ ജീവിതദുരിതത്തിനും മുന്നില്‍ ഉത്തരം കിട്ടാതെ ഉഴലുകയാണ് സമീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.