വിജിലന്‍സ് ഡയറക്ടര്‍ പദവി തീരുമാനം വൈകുന്നു

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തന്നെ മാറ്റണമെന്ന ഡി.ജി.പി ഡോ. ജേക്കബ് തോമസിന്‍െറ ആവശ്യത്തില്‍ രണ്ടാംദിവസവും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ് സര്‍ക്കാറിന് കത്ത് നല്‍കിയത്.
കത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍െറ പരിഗണനയിലാണ്. ആരോഗ്യപരമായ കാരണങ്ങളാല്‍ മുഖ്യമന്ത്രി വിശ്രമത്തിലാണ്. അതിനാലാണ് ജേക്കബ് തോമസിന്‍െറ കാര്യത്തില്‍ തീരുമാനം വൈകുന്നതെന്നറിയുന്നു. തന്‍െറ പരാതികള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും ഇനി സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നുമാണ് ജേക്കബ് തോമസിന്‍െറ നിലപാട്.
വിജിലന്‍സില്‍ തുടരാനുള്ള സാധ്യത പരോക്ഷമായി പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ വിശദമാക്കാന്‍ വെള്ളിയാഴ്ചയും അദ്ദേഹം തയാറായില്ല. എന്നാല്‍, വെള്ളിയാഴ്ച വിജിലന്‍സ് ആസ്ഥാനത്തത്തെിയ ജേക്കബ് തോമസ് ഫയലുകള്‍ പരിശോധിച്ച് കര്‍മനിരതനായിരുന്നു.
അതേസമയം, ജേക്കബ് തോമസുമായി മുഖ്യമന്ത്രി ഫോണില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്.

 

Tags:    
News Summary - jacob thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.