ശബരിമല നിരോധനാജ്​ഞയെ പരിഹസിച്ച്​ ജേക്കബ്​ തോമസ്​

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്‍ഞയെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്. അഞ്ചംഗങ്ങളുള്ള വീടുകളിലും നിരോധനാജ്​ഞ പ്രഖ്യാപിക്കണമെന്ന്​​ ജേക്കബ്​ തോമസ്​ പരിഹസിച്ചു.

ഗതാ​ഗതക്കുരുക്കുള്ള കുണ്ടന്നൂരിൽ നിരോധനാജ്ഞ ആദ്യം നടപ്പാക്കണമെന്നാണ് എറണാകുളം വഴി യാത്ര ചെയ്യുമ്പോൾ തനിക്ക് തോന്നിയിട്ടുള്ള‌തെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. സുപ്രീം കോടതി വിധികൾ എല്ലാം നടപ്പാക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. താൻ വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സന്ദർശനത്തിനെത്തിയപ്പോൾ‌ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡി.ജി.പി ജേക്കബ് തോമസ്.

Tags:    
News Summary - Jacob Thomas Mocking the Curfew in Sabarimala - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.