ആ​ഴക്കടൽ കരാറിൽ ജാഗ്രത പുലർത്തിയില്ലെന്നത്​ മാത്രമാണ്​ സർക്കാറിന്‍റെ വീഴ്ച -മേഴ്​സിക്കുട്ടിയമ്മ

കൊല്ലം: ആഴക്കടൽ കരാറിൽ ജാഗ്രത പുലർത്തിയില്ല എന്നതുമാത്രമാണ്​ സർക്കാറിന്‍റെ വീഴ്ചയെന്ന്​ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ. പ്രതിപക്ഷം കെട്ടുകഥ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

''ഇല്ലാത്ത കാര്യം ഉണ്ടെന്ന്​ പറഞ്ഞ്​ പ്രചരിപ്പിക്കുന്നതിന്‍റെ യുക്തി എനിക്ക്​ മനസ്സിലാകുന്നില്ല. പ്രതിപക്ഷത്തിന്‍റെ പ്രചാരണം ഊതിപ്പെരുപ്പിക്കുന്നത്​ നാടിനോടുള്ള ദ്രോഹമാണ്​. ആഴക്കടൽ മത്സ്യബന്ധന ലൈസൻസും കപ്പൽ നിർമാണവും തമ്മിൽ ബന്ധമില്ല. ആഴക്കടൽ കരാറിൽ ജാഗ്രത പുലർത്തിയില്ല എന്നതുമാത്രമാണ്​ സർക്കാറിന്‍റെ വീഴ്ച'' -മേഴ്​സിക്കുട്ടിയമ്മ പറഞ്ഞു.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട്​ അമേരിക്കൻ കമ്പനിയുമായുള്ള ധാരണ പത്രം സർക്കാറിന്‍റെ അറിവോടെയാണെന്ന്​ സ്ഥാപിക്കുന്ന രേഖകൾ ഇന്ന്​ ചാനലുകൾ പുറത്തുവിട്ടിരുന്നു. ഇ.എം.സി.സിയും സർക്കാരും തമ്മിലുള ധാരണ പ്രകാരണമാണ്​ കെ.എസ്​.ഐ.എൻ.സി കരാർ ഒപ്പിട്ടതെന്ന്​ രേഖകളിൽ വ്യക്തമായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.