പേവിഷവിമുക്ത തിരുവനന്തപുരം മാതൃക കേരളം മുഴുവൻ നടപ്പിലാക്കുമെന്ന് ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: നഗരസഭ പരിധിയിലെ തെരുവ് നായ്ക്കളുടെ ജനന നിയന്ത്രണം,പേവിഷബാധാ വിമുക്തി, തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിറുത്തി ആരംഭിക്കുന്ന "പേവിഷ വിമുക്ത തിരുവനന്തപുരം" എന്ന പദ്ധതി കേരളം മുഴുവൻ നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നിർവഹിച്ചുക്കുകയായിരുന്നു മന്ത്രി

ഇത് ഒരു പൈലറ്റ് പ്രൊജക്റ്റ്‌ ആയി എല്ലാ തദേശ സ്ഥാപനങ്ങൾക്കും മാതൃക തീർക്കുമെന്നും മന്ത്രി പറഞ്ഞു.  പദ്ധതിയ്ക്കായി സജ്ജമാക്കിയ വാഹനങ്ങളുടെ താക്കോൽ കൈമാറി ഫ്ലാഗ് ഓഫ് കർമവും മന്ത്രി നിർവ്വഹിച്ചു.

തിരുവനന്തപുരം നഗരസഭ, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കംപാഷൻ ഫോർ ആനിമൽ വെൽഫെയർ അസോസിയേഷൻ (കാവയും) എന്നിവർ സംയുക്തമായി ദേശീയ ക്ഷീരവികസന ബോർഡിന്റെ സഹോദരസ്ഥാപനമായ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് ഹൈദരബാദിന്റെ സഹായത്തോടുകൂടി നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് ഒരു കോടി അറുപത്തിനാല് ലക്ഷം രൂപയാണ് നീക്കിവെച്ചത്.

മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാൻ മീനേഷ് ഷാ, ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് എം.ഡി ഡോ. കെ.ആനന്ദ് കുമാർ, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ, അഡീഷണൽ ഡയറക്ടർ ഡോ. കെ. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - J. Chinchurani that the whole of Kerala will implement the model of pest-free Thiruvananthapuram.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.