നാദാപുരം കുമ്മ​ങ്കോട്​ ലീഗിന്​ ജയം: സി.പി.എം-എസ്​.ഡി.പി.ഐ പിന്തുണയുള്ള സ്ഥാനാർഥിക്ക്​ പരാജയം

കോഴിക്കോട്​: നാദാപുരം പഞ്ചായത്തിലെ 17ാം വാർഡിൽ​ എസ്​.ഡി.പി.ഐ പിന്തുണയോടെ മത്സരിച്ചഎൽ.ഡി.എഫ്​ സ്വതന്ത്ര സ്​ഥാനാർഥിക്ക്​ തോൽവി. ലീഗ്​ സ്ഥാനാർഥിയായ സുമയ്യ പാട്ടത്തിലാണ്​ ഇവിടെ വിജയിച്ചത്​.

നാദാപുരം ഗ്രാമപഞ്ചായത്ത്​ കുമ്മങ്കോട് ഈസ്​റ്റിലെ സ്വതന്ത്ര സ്ഥാനാർഥിക്ക് എൽ.ഡി.എഫ്, എസ്.ഡി.പി.ഐ പിന്തുണയെ ചൊല്ലിയുള്ള വിവാദം സമൂഹമാധ്യമങ്ങളിൽ ഇടതു - വലത് പോർവിളിയായി മാറിയിരുന്നു. 17ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായി ടി.വി. മുഹ്സിനയാണ്​ മത്സരിക്കുന്നത്​. മുഹ്സിനക്ക് എൽ.ഡി.എഫ് പിന്തുണ നൽകിയതിന്​ പിന്നാലെ എസ്.ഡി.പി.ഐയും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിവാദം കത്തിയത്​.

കഴിഞ്ഞ തവണ ഇൗ വാർഡിൽ മത്സരിച്ച്​ എസ്​.ഡി.പി​.ഐ 209 വോട്ട് നേടിയിരുന്നു. വാർഡിനോട് ഗ്രാമപഞ്ചായത്ത് കാലങ്ങളായി നടത്തുന്ന വിവേചനമാണ് ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിക്ക് പിന്തുണ നൽകാൻ കാരണമെന്നാണ്​ എസ്.ഡി.പി.ഐ വിശദീകരിച്ചിരുന്നത്​. കഴിഞ്ഞ തവണ യു.ഡി.എഫിനായിരുന്നു ഇവിടെ വിജയം.

മുഹ്​സിന ഉൾപ്പെടെ ആറ് സ്വതന്ത്രരാണ് പഞ്ചായത്തിൽ മുന്നണിയുടെ പിന്തുണയോടെ മത്സരിക്കുന്നതെന്ന് എൽ.ഡി.എഫ് പക്ഷം. സി.പി.എം- എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ടാണ് വാർഡിലെന്ന പ്രചാരണമാണ്​ യു.ഡി.എഫ് നടത്തിയിരുന്നത്​. പ്രചാരണം മറ്റു പഞ്ചായത്തിലേക്കും വ്യാപിപ്പിച്ചിരുന്നു.

Tags:    
News Summary - iuml won in nadapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.