Posted On
date_range Updated On
date_range ജനത കർഫ്യൂവുമായി സഹകരിക്കുക -ഹൈദരലി ശിഹാബ് തങ്ങൾ
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കോവിഡ് ജാഗ്രത ജനത കർഫ്യു വിജയിപ്പിക്കണമെന്ന് മുസ്ലിംലീഗ ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളാണ് പ്രസ്തുത വിവരം അറിയിച്ചത്.
അതീവ ഗൗരവത്തോടെ വിഷയം ഉൾകൊള്ളണമെന്നും ആരോഗ്യ വകുപ്പിെൻറയും സർക്കാരിന്റെയും നിർദേശങ്ങൾ പാലിക്കണമെന്നും ഹൈദരലി തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് മാർച്ച് 31വരെയുള്ള എല്ലാ പരിപാടികളും മാറ്റി വെച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. എ മജീദ് നേരത്തേ അറിയിച്ചിരുന്നു. മുസ്ലിം ലീഗ് എം.പി മാർ, എം.എൽ.എ മാർ എന്നിവരുടെ ഓഫീസ് 31 വരെ അടച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.