മുസ്​ലിംലീഗ് സംഘം​ ഹാഥറസ്​ പെൺകുട്ടിയുടെ വീട്​ സന്ദർശിച്ചു

ന്യൂഡൽഹി: കൂട്ടബലാത്സംഗത്തിനിരയായി ​കൊല്ലപ്പെട്ട ഹാഥറസിലെ ദലിത്​ പെൺകുട്ടിയുടെ വീട് മുസ്​ലിം​ യൂത്ത്​ലീഗ്​ സംഘം സന്ദർശിച്ചു.

മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമ്മർ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ, എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്റഫലി, യൂത്ത്​ലീഗ്​ നേതാക്കളായ ഫൈസൽ ബാബു, അഹമ്മദ് സാജു, ഷമീർ ഇടിയാട്ടയിൽ, ഷിബു മീരാൻ എന്നിവരടങ്ങുന്ന സംഘമാണ്​ സന്ദർശനം നടത്തിയത്​. പെൺകുട്ടിയുടെ കുടുംബത്തിന് യൂത്ത്​ലീഗ്​ എല്ലാ പിന്തുണയും അറിയിച്ചു.

''മരിക്കുന്നതുരെ അവൾ എ​െൻറ മാത്രം മകളായിരുന്നെങ്കിൽ ഇപ്പോൾ ഈ നാട്ടിലെ ഓരോ മനുഷ്യസ്നേഹിയും അവളെ മകളായും സഹോദരിയായും കാണുന്നു. നിങ്ങളൊക്കെ ഞങ്ങളെ തേടി വരുന്നു.. പ്രതികൾ ശിക്ഷിക്കപ്പെടുക എന്നതാണ് ഇനി അവൾക്കു വേണ്ടി ചെയ്യാനുള്ളത്''- പെൺകുട്ടിയുടെ പിതാവ്​ ഓംപ്രകാശി​െൻറ വാക്കുകൾ യൂത്ത്​ലീഗ്​ മുൻ സംസ്ഥാന സെക്രട്ടറി സി.കെ.സുബൈർ ഫേസ്​ബുക്കിൽ പങ്കുവെച്ചു.

Tags:    
News Summary - iuml leaders visist hathars victim house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.