പ്രതിയെ കോടതിയിൽ കയറി പിടിക്കേണ്ടി വന്നത്​ നാണക്കേട്​ –ചെന്നിത്തല

തിരുവനന്തപുരം: പൾസൾ സുനിയെ കോടതിയിൽ കയറി പിടിക്കേണ്ടി വന്നത്​ കേരള പൊലീസിന്​ അഭിമാനിക്കാവുന്നതല്ലെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. പ്രതിയെ പിടികൂടിയെന്നതിൽ സമാധാനിക്കാം. എന്നാൽ അഭിമാനിക്കാവുന്ന നേട്ടമല്ല. കുറ്റാന്വേഷണത്തിലുണ്ടായ ഏറ്റവും വലിയ പിഴവാണ്​. പ്രതി എറണാകുളം നഗരത്തിലെ കോടതിയിൽ തന്നെ കീഴടങ്ങാനെത്തി. അതുവരെ പിടികൂടാനായി​ല്ലെന്നത്​​ പൊലീസി​​െൻറ ജാഗ്രതാക്കുറവ്​ മൂലമാണ്​. പൊലീസിന്​ വീഴ്​ചയുണ്ടായിട്ടുണ്ട്​. ഇനിയുള്ള അന്വേഷണങ്ങൾക്കെങ്കിലും വീഴ്​ച ഉണ്ടാകാതിരിക്ക​െട്ട എന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

അതേസമയം, പ്രതിയെ പിടികൂടിയ പൊലീസ്​ സേനയെ അഭിനന്ദിക്കുന്നുവെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

 

 

 

 

 

 

 

 

Tags:    
News Summary - its shameful to arrest the accused in front of the court - chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.