10 ലക്ഷം നോക്കുകൂലി ആവശ്യപ്പെട്ട്​ ഐ.എസ്​.ആർ.ഒ വാഹനം തടഞ്ഞു

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ട്​ ഐ.എസ്​.ആർ.ഒ കൂറ്റൻ ചരക്കു വാഹനം തൊഴിലാളികൾ തടഞ്ഞു. തിരുവനന്തപുരത്തെ വിക്രം സാരാഭായ്​ സ്​പേസ്​ സെന്‍ററിലേക്ക്​ എത്തിയ വാഹനമാണ്​ തടഞ്ഞത്​. തുടർന്ന്​ പൊലീസ്​ സ്ഥലത്തെത്തി​ വാഹനം കടന്നു പോകാനുള്ള സാഹചര്യമൊരുക്കി​. പ്രദേശത്ത്​ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം ഉടലെടുത്തിരുന്നു.

10 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്ന്​​ വി.എസ്​.എസ്​.സി അറിയിച്ചു​. ഒരു ടണ്ണിന്​ 2000 രൂപയാണ്​ ആവശ്യപ്പെട്ടതെന്നും വി.എസ്​.എസ്​.സി വ്യക്​തമാക്കി. കഴിഞ്ഞ ദിവസം നോക്കുകൂലിക്കെതിരെ ഹൈകോടതി ശക്​തമായ നിലപാടെടുത്തിരുന്നു.

നോക്കുകൂലി ശക്​തമായി പ്രതിരോധിക്കുമെന്നും സംസ്ഥാന സർക്കാറും വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വി.എസ്​.എസ്​.സിയിലേക്ക്​ വന്ന വാഹനം നോക്കുകൂലിയുടെ പേരിൽ ​തടഞ്ഞ സംഭവം ഉണ്ടായത്​​.

Tags:    
News Summary - ISRO vehicle stopped in Trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.