അഞ്ചു​ പേരുകൾ പത്മജ വെളിപ്പെടുത്തണം -കോടിയേരി

തിരുവനന്തപുരം: കോൺഗ്രസിൽനിന്ന്​ ഉയരാൻ പോകു​ന്ന സമ്മർദങ്ങൾക്ക്​ വഴങ്ങാതെ ചാരക്കേസി​​​െൻറ ഉപജ്ഞാതാക്കളായ അഞ്ചുപേരുകൾ പത്മജ വേണുഗോപാൽ വെളിപ്പെടുത്തണമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. കരുണാകരനെ താഴത്തിറക്കാനും ആൻറണിയെ അധികാരത്തിലേറ്റാനും ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന നിയമവിരുദ്ധ കുതന്ത്രങ്ങളിൽ പങ്കാളികളായ യു.ഡി.എഫ് നേതാക്കളും പരസ്യമായി കുറ്റസമ്മതം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്​ടപരിഹാരം നൽകാനുള്ള സുപ്രീംകോടതി ഉത്തരവിന് ഉത്തരവാദി ഉമ്മൻചാണ്ടിയും കോൺഗ്രസുമാണ്. അതിനാൽ ഈ തുക ഉമ്മൻ ചാണ്ടിയും കെ.പി.സി.സിയും നൽകണം. പ്രളയ ദുരന്ത പശ്ചാത്തലത്തിൽ ഖജനാവിനെ ഈ ബാധ്യതയിൽനിന്ന്​ ഒഴിവാക്കാനുള്ള ധാർമികത കാണിക്കണം. അധികാരം പിടിക്കാൻ ആൻറണി കോൺഗ്രസ്​ നടത്തിയ കൊട്ടാരവിപ്ലവത്തി​​​െൻറ ഭാഗമായി വ്യാജമായി ചമച്ചതാണ് ചാരക്കേസ് എന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ISRO Case Kodiyeri Balakrishnan Padmaja Venugopal -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.