മുസ്‍ലിം വിരുദ്ധ പരാമർശം; സി.പി.എം നേതാവിന് എതിരെ കേസ്

മൂവാറ്റുപുഴ: മുസ്ലിംകളെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ സി.പി.എം നേതാവിനെതിരെ കേസെടുത്തു. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗവും ആവോലി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എം.ജെ. ഫ്രാൻസിസിനെതിരെയാണ് ഇരുവിഭാഗം തമ്മിൽ സ്പർധ വളർത്തൽ, കലാപാഹ്വാനം വകുപ്പുകൾ ചുമത്തി മൂവാറ്റുപുഴ പൊലീസ് കേസെടുത്തത്.

പാർട്ടി അനുയായി ഫേസ്ബുക്കിൽ പങ്കുെവച്ച കെ.ടി. ജലീലിന്‍റെ വിഡിയോയുടെ കീഴിലാണ് ഫ്രാൻസിസ് കമന്‍റിട്ടത്. ഇതു വിവാദമാകുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതോടെ കമന്‍റ് നീക്കി ഫ്രാൻസിസ് മാപ്പപേക്ഷ നടത്തിയിരുന്നു.

എന്നാൽ, ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും കോൺഗ്രസും പരാതി നൽകിയതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Tags:    
News Summary - islamophobic comment: case against cpim leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.