ന്യൂഡൽഹി: കർഷക റാലിയെ ഡൽഹി പൊലീസ് നടപടിയെ വിമർശിച്ച് കെ. സി വേണുഗോപാൽ. ഓരോ ഇന്ത്യക്കാരന്‍റേയും ആത്മാവ് വേദനിച്ച ദിനമാണ് ഇന്ന്. ജയ് ജവാൻ, ജയ് കിസാൻ എന്ന് വിളിക്കുന്ന നാട്ടിൽ റിപ്പബ്ലിക് ദിനത്തിൽ കർഷകർക്ക് കൊടുക്കേണ്ട സമ്മാനമാണോ ഇതെന്ന് വേണുഗോപാൽ ചോദിച്ചു.
കർഷകർക്കെതിരെ നടന്ന ആക്രമണങ്ങൾക്ക് കേന്ദ്രസർക്കാർ മാത്രമാണ് ഉത്തരവാദി. പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. ലോകത്തിന്റെ മുന്നിൽ രാജ്യം നാണംകെട്ടു. ഇനിയെങ്കിലും വിവാദ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും കെ. സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.