തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംസ്കൃത വിഭാഗം പുലയനും പറയനും മുക്കുവനുമൊന്നും കയറാനാകാത്ത അഗ്രഹാരമാണോയെന്ന് ദലിത് ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട്. അഗ്രഹാരത്തിൽനിന്ന് വരുന്ന കഴുതകളെ കേരളത്തിന് ആവശ്യമില്ല. പൗരന്മാരെ തന്നെയാണ് വേണ്ടത് -അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പശുവിന് താരാട്ട് പാടുന്നവർ ഒരിക്കലും ദലിത് പിന്നാക്ക വിഭാഗങ്ങൾക്ക് നീതി തരുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. ‘നിങ്ങളെപ്പോലുള്ളവർ പഠിച്ച് സംസ്കൃതത്തെ മലിനമാക്കരുതെന്നാണ്’ വിപിൻ എന്ന ഗവേഷക വിദ്യാർഥിയോട് സംസ്കൃത വിഭാഗം ഡീൻ പറഞ്ഞത്. അപമാനിക്കപ്പെടുന്നതിനും ഒരു അതിരുണ്ട്. അട്രോസിറ്റി ആക്ട് പ്രകാരം നടപടിയെടുത്താൽ ഡീൻ അറസ്റ്റ് ചെയ്യപ്പെടേണ്ടതാണ്. എന്തുകൊണ്ടാണ് സർക്കാർ നിയമനടപടി സ്വീകരിക്കാത്തത്.
അധിക്ഷേപങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ വി.സി ചൂടാവുകയും വെല്ലുവിളിക്കുകയുമാണ്. ഇവരൊക്കെ ഏത് രാജ്യത്താണ് ജീവിക്കുന്നത്. വിപിന് നേരെയുണ്ടായ അധിക്ഷേപങ്ങൾക്കെതിരെ സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രതിഷേധമുയർന്നത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.