വസ്തുത തീരുമാനിക്കുന്നത് ആന്‍റണി രാജുവാണോ?; തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ സുപ്രീംകോടതി

ന്യൂഡൽഹി: തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരെ പരാമർശവുമായി സുപ്രീംകോടതി. കേസിൽ കേരള സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വസ്തുതാപരമായ തെറ്റുകളുണ്ടെന്ന ആന്റണി രാജുവിന്‍റെ അഭിഭാഷകൻ ദീപക് പ്രകാശിന്‍റെ വാദത്തിനിടെയാണ് കോടതി പരാമർശം നടത്തിയത്.

വസ്തുത തീരുമാനിക്കുന്ന ആന്‍റണി രാജുവാണോ എന്ന് കോടതി ചോദിച്ചു. കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ പിന്നീട് നിലപാട് മാറ്റിയതല്ലേ പ്രശ്നമായതെന്ന് ആന്‍റണി രാജുവിന്‍റെ അഭിഭാഷകനോട് കോടതി ആരാഞ്ഞു.

സർക്കാർ സത്യവാങ്മൂലത്തിൽ വസ്തുതാപരമായ പിശകുണ്ടെന്നും പിശക് മാറ്റാൻ സർക്കാറിന് അവസരം നൽകണമെന്നും ന്‍റണി രാജുവിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, സർക്കാറിന് പിഴവ് തിരുത്താൻ അവസരം നൽകണമെന്ന് എങ്ങനെ എതിർ കക്ഷിക്ക് പറയാൻ കഴിയുമെന്ന് കോടതി ചോദിച്ചു.

തങ്ങളുടെ സത്യവാങ്മൂലത്തിൽ പിഴവുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടി കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്യുകയാണ് വേണ്ടതെന്ന് സർക്കാറിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് സർക്കാറിന്റെ നിലപാട് മാറ്റം കോടതി പരാമർശിച്ചത്. ഹരജി മേയ് ഏഴിന് പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.

മു​ൻ ഗ​താ​ഗ​ത മ​ന്ത്രി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ ആ​ന്റ​ണി രാ​ജു മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യാ​യ വി​ദേ​ശ​പൗ​ര​നെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം മാ​റ്റി​യെ​ന്ന ആ​രോ​പ​ണം ഗു​രു​ത​ര​മാ​ണെ​ന്നാണ് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സു​പ്രീം കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചത്‍. അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ആ​ന്റ​ണി രാ​ജു​വി​ന്റെ രാ​ഷ്ട്രീ​യ​ഭാ​വി ത​ക​ര്‍ക്കാ​നു​ള്ള കേ​സാ​ണ് ഇ​തെ​ന്ന വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും സ​ര്‍ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ച എ​തി​ര്‍സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ബോ​ധി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​നെ​തി​രാ​യ ആ​ന്റ​ണി രാ​ജു​വി​​ന്റെ ഹ​ര​ജി ത​ള്ള​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​തി​ര്‍സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ർ വൈ​കി​യ​തി​ൽ സു​പ്രീം​കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ആ​ന്റ​ണി രാ​ജു​വി​നെ​തി​രാ​യ നി​ല​പാ​ട് കേ​ര​ളം അ​റി​യി​ച്ച​ത്.

1990 ഏ​പ്രി​ല്‍ നാ​ലി​ന് അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച മ​യ​ക്കു​മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ ആ​സ്‌​ട്രേ​ലി​യ​ന്‍ പൗ​ര​നെ ര​ക്ഷി​ക്കാ​ന്‍ കോ​ട​തി​യി​ലി​രു​ന്ന തൊ​ണ്ടി​മു​ത​ല്‍ മാ​റ്റി​യെ​ന്നാ​ണ് കേസ്. സെ​ഷ​ന്‍സ് കോ​ട​തി ശി​ക്ഷി​ച്ച പ്ര​തി​യെ ഹൈ​കോ​ട​തി​യി​ൽ ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ തൊ​ണ്ടി​യാ​യ അ​ടി​വ​സ്ത്രം മാ​റ്റി​വെ​ച്ചു​വെ​ന്നാ​ണ് ആ​ന്റ​ണി രാ​ജു​വി​നെ​തി​രാ​യ കു​റ്റാ​രോ​പ​ണം.

മാ​റ്റി​വെ​ച്ച അ​ടി​വ​സ്ത്രം പ്ര​തി​ക്ക് പാ​ക​മ​ല്ലെ​ന്നു ക​ണ്ട് ആ​സ്ട്രേ​ലി​യ​ൻ പൗ​ര​നെ ഹൈ​കോ​ട​തി വെ​റു​തെ​വി​ടു​ക​യും ചെ​യ്തു. ആ​ന്റ​ണി രാ​ജു, കോ​ട​തി ജീ​വ​ന​ക്കാ​ര​നാ​യ ജോ​സ് എ​ന്നി​വ​രാ​ണ് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ. ഇ​തി​ല്‍ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നെ​തി​രെ ആ​ന്റ​ണി രാ​ജു സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ എ​തി​ര്‍സ​ത്യ​വാ​ങ്മൂ​ലം.

Tags:    
News Summary - Is Antony Raju the decider of fact?; Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.