Posted On
date_range Updated On
date_range തൃശൂർ റെയിൽവെ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചു: വൻ അപകടം ഒഴിവായി
തൃശൂർ: തൃശൂരിൽ റെയിൽവെ ട്രാക്കിൽ അട്ടിമറി ശ്രമം. റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിൽ ഇരുമ്പ് തൂണ് കയറ്റി വെച്ചു. ചരക്ക് ട്രെയിൻ തൂണ് തട്ടിത്തെറിപ്പിച്ചു. റെയില്‍വെ സ്റ്റേഷനില്‍നിന്ന് 100 അകലെ എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രാക്കിലാണ് തൂണ്‍ കയറ്റി വെച്ചത്.
ഇന്ന് പുലർച്ചെ 4.45 നാണ് ചരക്ക് ട്രെയിന്‍റെ ലോക്കോ പൈലറ്റാണ് മരത്തടിയില്‍ ട്രെയിന്‍ കയറിയെന്ന രീതിയില്‍ വിവരം റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇരുമ്പ് റാഡിലാണ് ട്രെയിന്‍ കയറിയിറങ്ങിയതെന്ന് കണ്ടെത്തിയത്. ഇവിടെ സി.സി.ടി.വി ഇല്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.