ഇരിട്ടി: ഉളിയില്‍ ആവിലാട് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിെൻറ മതില് തകര്‍ന്നു. കാല്‍നടക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. നാല് കുടുംബങ്ങള്‍ വീട്ടിലേക്കുള്ള നടപ്പാതയായി ഉപയോഗിക്കുന്ന സ്ഥലത്തിനോടുചേര്‍ന്ന് കെട്ടിയുയര്‍ത്തിയ മതിലാണ് കനത്ത മഴയില്‍ തകര്‍ന്നത്.
നാല് മീറ്ററോളം ഉയരത്തില്‍ ചെങ്കല്ലുകൊണ്ട് തീര്‍ത്തതാണ് മതിൽ. ഈസമയം ഒരു സ്ത്രീയും കുട്ടിയും അതുവഴി പോകുന്നുണ്ടായിരുന്നെങ്കിലും ഓടിരക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. ഇരിട്ടിയില്‍ നിന്ന് അഗ്നിരക്ഷ സേനാംഗങ്ങളും പൊലീസും സ്ഥലത്തെത്തി.
അശാസ്ത്രീയമായി മതില് കെട്ടിയുയര്‍ത്തുമ്പോള്‍ തന്നെ സമീപവീട്ടുകാര്‍ അപകടസാധ്യത കാണിച്ച് പരാതി നല്‍കിയിരുന്നതായും നടപടി സ്വീകരിച്ചില്ലെന്നും സമീപ വീട്ടുടമ കെ.വി. അബ്ദുല്ല പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍മാരായ എം.പി. അബ്ദുറഹ്മാന്, ടി.കെ. ഷരീഫ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.