Posted On
date_range Updated On
date_range ഇരിട്ടിക്ക് സമീപം വാഹനാപകടം: രണ്ടുപേർ മരിച്ചു
ഇരിട്ടി: തലശ്ശേരി -ഇരിട്ടി റോഡിൽ ഉളിയിലിൽ നടന്ന വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കാർയാത്രക്കാരായ തലശ്ശേരി വടക്കുമ്പാട് നെട്ടൂരിലെ പിലാക്കൂൽ അബ്ദുറഊഫ്, സഹോദരീ ഭർത്താവ് അബ്ദുറഹീം എന്നിവരാണ് മരിച്ചത്.
ഉളിയിൽ പാലത്തിന് സമീപം ഇവർ സഞ്ചരിച്ച കാറും ചെങ്കൽ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. തലശ്ശേരിയിലെ വീട്ടിൽനിന്ന് കർണാടക കുടകിലേക്ക് പോകുകയായിരുന്നു ഇരുവരും. കുടകിൽ വ്യാപാരസ്ഥാപനത്തിൽ പാർട്ണർമാരാണ് മരിച്ച റഊഫും റഹീമും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.