???????? ?????????? ????????????? ??????? ????????????? ???????? ?????????? ????????? ????? ????????

കോവിഡ് മുക്തി നേടിയ കുടുംബത്തെ നെഞ്ചോട്​ ചേർത്ത് നാട്ടുകാർ -VIDEO 

ഇരിക്കൂർ(ഇരിക്കൂർ): കോവിഡ്​ ബാധിതരോട്​ എങ്ങനെ പെരുമാറാം എന്നതിന്​ മാതൃകയാവുകയാണ്​ കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ ഇരിക്കൂർ. ഇരിക്കൂർ പട്ടുവത്തെ ഇവരുടെ വീട്ടിലേക്കുള്ള റോഡിൽ​ തോരണങ്ങളും ബലൂണുകളും അലങ്കരിച്ച്​ ആഘോഷസമാനമായ അന്തരീക്ഷത്തിലാണ്​ രോഗമുക്​തരായ കുടുംബത്തെ സ്വീകരിച്ചത്​. മഹാമാരി ജീവനെടുത്ത കുടുംബനാഥ​​​െൻറ വേർപാടിൽ മനമുരുകുന്ന കുടുംബത്തിന്​​ നാടി​​​െൻറ സ്​നേഹവായ്​പ്​ സാന്ത്വനമായി മാറി. ​ 

മുംബൈയിൽ താമസിക്കന്ന മൂത്തമകളെ കാണാൻ പോയി തിരിച്ച്​ നാട്ടിലെത്തിയപ്പോഴാണ്​ ഈ കുടുംബത്തിന്​ കോവിഡ്​ ബാധിച്ചത്​. ഇതിനിടെ, പിതാവ്​ നടുക്കണ്ടി ഹുസൈൻ ജൂൺ 12ന് കോവിഡ് 19 പിടിപെട്ട് മരണപ്പെട്ടു. കുടുംബാംഗങ്ങൾ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് കോവിഡ് ​െസൻററിൽ ചികിത്സയിലായിരുന്നു. ബുധനാഴ്​ച ഉച്ചയോടെയാണ്​ രോഗമുക്​തരായ ഇവർ നാട്ടിലെത്തിയത്​. ഇവരെ സ്വീകരിക്കാൻ പൗരാവലി വിപുലമായ ഒരുക്കമാണ്​ നടത്തിയത്​. 

കഴിഞ്ഞ മാർച്ച് രണ്ടിനാണ് നടുക്കണ്ടി ഹൗസിൽ ഹുസൈനും ഭാര്യ കെ.സി. ആയിഷയുമടക്കം ഏഴംഗ കുടുംബം മുംബൈയിലേക്ക് പോയത്. ജൂൺ 9ന് തിരിച്ചെത്തി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ഹുസൈന്​ ക്ഷീണം മൂർച്ഛിച്ച്​ ആശുപത്രിയിൽ കൊണ്ടു​പോയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ ആറ്​ കുടുംബാംഗങ്ങൾക്കും കോവിഡ് പോസിറ്റീവ്​ സ്​ഥിരീകരിച്ചത്​. രോഗമുക്തി നേടിയ ഇവരെ സ്വീകരിക്കാൻ ജനപ്രതിനിധികളക്കം പട്ടുവം ജങ്ഷനിൽ എത്തിയിരുന്നു. 

Full View
Tags:    
News Summary - irikkur welcome covid patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.