Posted On
date_range Updated On
date_range വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ബി. സന്ധ്യക്ക് പുനർനിയമനം
തിരുവനന്തപുരം: വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ഡോ. ബി. സന്ധ്യയെ പുനർനിയമിക്കാൻ സർക്കാർ തീരുമാനം. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെംബർ ആയി പുനർനിയമിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. 1988 ഐ.പി.എസ് ബാച്ചുകാരിയായ ബി.സന്ധ്യ ഡി.ജി.പി പദവിയിലെത്തിയശേഷമാണ് സര്‍വീസില്‍ നിന്നു വിരമിച്ചത്. 2021 ജൂലായിൽ ഋഷിരാജ് സിങ് വിരമിച്ചതിനെത്തുടർന്നാണ് ഡി.ജി.പി.യായത്.
പോലീസിന്റെ പരിശീലനവിഭാഗം എ.ഡി.ജി.പി., എറണാകുളം, തൃശ്ശൂർ മേഖലാ ഐ.ജി., തിരുവനന്തപുരം റെയ്‌ഞ്ച് ഡി.ഐ.ജി. തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു. ഒട്ടേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.