കായംകുളം നഗരത്തിൽ തട്ടിപ്പിന് ഇരയായ തമിഴ് ദമ്പതികൾ
കായംകുളം: റോഡരികിൽ പഴവർഗ്ഗങ്ങൾ വിൽക്കാനായി എത്തിയ തമിഴ് ദമ്പതികളെ കബളിപ്പിച്ച വാൻ യാത്രികർക്കായി അന്വേഷണം തുടങ്ങി.
കായംകുളം -തിരുവല്ല സംസ്ഥാന പാതയിൽ തീർത്ഥം പൊഴിച്ചാലുമ്മൂട് ജംഗ്‌ഷന് സമീപം കച്ചവടം ചെയ്തിരുന്ന ശങ്കർ -ശെൽവി ദമ്പതികളാണ് തട്ടിപ്പിനിരയായത്. വാനിൽ എത്തിയ യുവാക്കൾ ഇവരിൽ നിന്ന് 1800 രൂപയുടെ പഴവർഗങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഒമ്നി വാനിൽ നിന്നും ഇറങ്ങാതെ സാധനങ്ങൾ വാങ്ങിയ സംഘം പണം ഗൂഗിൾ പേ വഴി നൽകാമെന്ന് അറിയിച്ചു. തുടർന്ന് സ്കാനർ എടുക്കാനായി തിരിയവെ യുവാക്കൾ വാനുമായി കടന്നു കളയുകയായിരുന്നു. തങ്ങളുടെ മൂന്നു ദിവസത്തെ അധ്വാനമാണ് നഷ്ടമായതെന്ന് ഇവർ പറഞ്ഞു. കായംകുളം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.