കോട്ടയം: പ്രതിഷേധം കനക്കുന്നതിനിടെ, കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെ വിളിച്ചുവരുത്താൻ അന്വേഷണസംഘത്തിെൻറ തീരുമാനം. ഒരാഴ്ചക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന് മുന്നിൽ ഹാജരാകണമെന്നുകാട്ടി വ്യാഴാഴ്ച നോട്ടീസ് നൽകുമെന്നാണ് വിവരം. ബുധനാഴ്ച കൊച്ചി റേഞ്ച് െഎ.ജി വിജയ് സാഖറുെട അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് സൂചന.
അന്വേഷണവുമായി സഹകരിക്കുമെന്ന് ആവർത്തിക്കുന്ന സാഹചര്യത്തിൽ ഫ്രാേങ്കാ മുളക്കൽ എത്തുമെന്നാണ് കരുതുന്നത്. ബിഷപ്പിനെതിരെ കേസെടുത്തയുടൻ എമിഗ്രേഷൻ വിഭാഗത്തിന് കോട്ടയം ജില്ല പൊലീസ് മേധാവി വിവരം കൈമാറിയിരുന്നു. ഇത് നിലനിൽക്കുന്നതിനാൽ രാജ്യം വിട്ടുപോകാൻ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
കഴിഞ്ഞയാഴ്ച െകാച്ചിയിൽ നടന്ന അവലോകന യോഗത്തിൽ ബിഷപ്പിനെ വിളിച്ചുവരുത്തണമെന്ന് നിലപാട് അന്വേഷണസംഘം സ്വീകരിച്ചെങ്കിലും മൊഴികളിൽ വൈരുധ്യമുണ്ടെന്ന നിലപാടിലായിരുന്നു െഎ.ജി. ഒരാഴ്ചയെടുത്ത് അന്വേഷണം പൂർത്തിയാക്കാനും നിർദേശിച്ചു. ബുധനാഴ്ചത്തെ യോഗത്തിനു മുന്നോടിയായി കോട്ടയം ജില്ല പൊലീസ് മേധാവിയുെട നേതൃത്വത്തിൽ നടന്ന യോഗം അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവ് ലഭിച്ചെന്ന നിഗമനത്തിലെത്തിയെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.