മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിലെ അക്ഷരപ്പിശക്: അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ അക്ഷരത്തെറ്റ്​ ഉണ്ടായ സംഭവത്തിൽ അന്വേഷണം. പൊലീസ് ആസ്ഥാനത്തെ ഡി.ഐ.ജി സതീഷ് ബിനോയോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പി നിർദേശം നൽകി.

പൊലീസ് മെഡലുകൾ പ്രഖ്യാപിക്കുകയും മെഡലുകള്‍ അച്ചടിക്കാൻ ഓക്ടോബര്‍ 16ന് ക്വട്ടേഷന്‍ ക്ഷണിക്കുകയും ചെയ്തു. ഓക്ടോബര്‍ 23ന് തിരുവനന്തപുരത്തെ ഭഗവതി സ്റ്റോഴ്സിനെ മെഡലുകൾ തയാറാക്കാനായി തെരഞ്ഞെടുത്തു. അഞ്ചു ദിവസംകൊണ്ട് മെഡലുകള്‍ തയാറാക്കി പൊലീസ് ആസ്ഥാനത്ത് എത്തിച്ചു.

നവംബർ ഒന്നിന് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഡി.ജി.പി ഷെയ്ഖ് ദര്‍വേശ്​ സാഹിബാണ് ഓരോ മെഡലും മുഖ്യമന്ത്രിക്ക് കൈമാറിയത്. അതുവരെ മെഡലുകളിലെ അക്ഷരപ്പിശക് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. മെഡല്‍ ലഭിച്ച ഉദ്യോഗസ്ഥരാണ് പിശക് കണ്ടെത്തിയത്.

ഇവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വാർത്തയാകുകയും ചെയ്തതോടെ പൊലീസുകാരിൽനിന്ന് മെഡലുകള്‍ തിരിച്ചുവാങ്ങിയിരുന്നു. പകരം നല്‍കാനുള്ള ശ്രമം നടക്കുകയാണ്.

Tags:    
News Summary - investigation in Spelling error in Chief Minister's police medals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.