ലുലു ഗ്രൂപ് നിക്ഷേപ പദ്ധതികളുടെ ധാരണപത്രം ലുലു ഗ്രൂപ്പ് ഇന്റർ നാഷനൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി മന്ത്രി രാജീവിന് കൈമാറുന്നു
കൊച്ചി: നിക്ഷേപക ഉച്ചകോടിയിൽ 5000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ഐ.ടി, റീട്ടെയിൽ, ഫിനാൻസ് മേഖലയിൽ നാല് വർഷത്തിനുള്ളിൽ നിക്ഷേപം നടത്തും. മാളുകൾ, ഹൈപ്പർമാർക്കറ്റ്, കൺവെൻഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെ കേരളത്തിൽ നിക്ഷേപം നടത്തിയ ലുലു, കൂടുതൽ മേഖലകളിലേക്ക് തിരിയും.
കളമശ്ശേരിയിൽ ലുലുവിന്റെ ഭക്ഷ്യ സംസ്കരണ യൂണിറ്റ് ഈ വർഷം ആരംഭിക്കും. കൂടാതെ ഐ.ടി ടവറുകൾ മൂന്ന് മാസത്തിനകം പ്രവർത്തനം ആരംഭിക്കും. ഐ.ടി, ഫിനാൻസ് എന്നിവയിലൂന്നിയുള്ള പ്രവർത്തനങ്ങൾ ഗ്ലോബൽ സിറ്റിയുടെ ഭാഗമായി നടക്കും. പെരിന്തൽമണ്ണ, കാസർകോട് , തൃശൂർ, തിരൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ലുലുവിന്റെ ചെറുമാളുകളും ഹൈപ്പർമാർക്കറ്റുകളും തുടങ്ങും.
പുതിയ പദ്ധതികൾ വഴി 15,000 തൊഴിൽ അവസരങ്ങൾ ഒരുക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റർ നാഷനൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി പറഞ്ഞു. ധാരണാപത്രത്തിൽ വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ എം.എ അഷറഫ് അലി ഒപ്പുവെച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആൻഡ് ഡയറക്ടർ എം.എ നിഷാദ്, ഗ്രൂപ്പ് ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണൻ, റീജണൽ ഡയറക്ടർ സാദിഖ് ഖാസിം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.