Posted On
date_range Updated On
date_range കലോത്സവത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇതാദ്യമായി ഇന്‍ഷുറന്‍സ് പരിരക്ഷ. ഒരു കോടി രൂപയുടെ പരിരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍, ഉദ്യോഗസ്ഥര്‍, രക്ഷാകര്ത്താക്കള്, കാണികള്‍ ഉള്‍പ്പെടെ വേദിയിലെത്തുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഏര്‍പ്പെടുത്തിയത്. കളമശേരിയിൽ കോളജ് യുവജനോത്സവത്തിനിടെ ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.