മാടായിപ്പാറയിൽ ജി.ഐ.ഒ പ്രവർത്തകർക്കെതിരെ പ്രകോപന മുദ്രാവാക്യം; ബി.ജെ.പി നോർത്ത് ജില്ല പ്രസിഡന്റടക്കം 40 പേർക്കെതിരെ കേസ്

പ​ഴ​യ​ങ്ങാ​ടി (കണ്ണൂർ): മാ​ടാ​യി​പ്പാ​റ​യി​ൽ ജി.​ഐ.​ഒ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ഫ​ല​സ്തീ​ൻ ഐക്യാദാർഢ്യ പ്ര​ക​ട​ന​ത്തി​നെ​തി​രെ സം​ഘം​ചേ​ർ​ന്ന് പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​ന് ബി.​ജെ.​പി നേതാവടക്കം 40 പേർക്കെതിരെ കേസ്. ക​ണ്ണൂ​ർ നോ​ർ​ത്ത് ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​കെ. വി​നോ​ദ് കു​മാ​ർ അ​ട​ക്കം 10 പേ​രു​ടെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 30 പേ​രു​മ​ട​ക്കം 40 ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രു​ടെ​യും പേ​രി​ൽ പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സാണ് കേ​സെ​ടു​ത്തത്.

ബി.​ജെ.​പി മാ​ടാ​യി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ണ്ഡ​ലം, ജി​ല്ല ഭാ​ര​വാ​ഹി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രി​ലാ​ണ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രാ​യ ടി. ​രാ​ജു, എ.​വി. സ​നി​ൽ കു​മാ​ർ, ര​മേ​ശ​ൻ ചെ​ങ്കു​നി, സി. ​നാ​രാ​യ​ണ​ൻ, കെ.​കെ. വി​നോ​ദ് കു​മാ​ർ, സു​ജി​ത്ത് വ​ട​ക്ക​ൻ, കെ.​ടി. മു​ര​ളി, അ​രു​ൺ തേ​ജ​സ്, ബാ​ല​കൃ​ഷ്ണ​ൻ പ​ന​ക്കി​ൽ, ഗം​ഗാ​ധ​ര​ൻ കാ​ളീ​ശ്വ​രം എ​ന്നി​വ​ർക്കെതിരെയാണ് കേസ്.

രാ​ജ്യ​ദ്രോ​ഹി​ക​ൾ​ക്ക് ക​യ​റി മേ​യാ​നു​ള്ള ഇ​ട​മ​ല്ല മാ​ടാ​യി​പ്പാ​റ എ​ന്ന മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നും പൊ​ലീ​സ് നി​ർ​ദേ​ശം അ​നു​സ​രി​ച്ചി​ല്ലെ​ന്നു​മാ​ണ് എ​ഫ്.​ഐ.​ആ​റി​ലു​ള്ള​ത്. സേ​നാം​ഗ​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ലും ആ ​സ​മ​യ​ത്ത് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ത്തി​നി​ട​യാ​ക്കു​മെ​ന്ന​തി​നാ​ലു​മാ​ണ് അ​റ​സ്റ്റ് ചെ​യ്യാ​തി​രു​ന്ന​തെ​ന്നും എ​ഫ്.​ഐ.​ആ​റി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കു​റ്റം ചെ​യ്യ​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ സം​ഘം ചേ​ർ​ന്ന​തി​ന​ട​ക്കം വ​കു​പ്പു​ക​ള​നു​സ​രി​ച്ചാ​ണ് കേ​സ്.

സെപ്റ്റംബർ അഞ്ചിനാണ് ജി.ഐ.ഒ പ്രവർത്തകർ മാടായിപ്പാറയിൽ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തിയത്. തുടർന്ന് സമൂഹത്തിൽ സ്പർധ ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകടനം നടത്തിയെന്ന് കാണിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത്, കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. ഗതാഗത തടസം സൃഷ്ടിക്കുകയോ ജനങ്ങളെ ദ്രോഹിക്കുകയോ ചെയ്യാത്ത പ്രകടനത്തിനെതിരെ കേസെടുത്തതിന്റെ യുക്തി മനസിലാകുന്നില്ലെന്നും പൊലീസ് നടപടി സംശയാസ്പദമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പ്രതികരിച്ചിരുന്നു.

Tags:    
News Summary - Insulting slogans against GIO activists in Madaipara; Case filed against 40 people including BJP leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.