ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ ഐ.എച്ച്.കെ സംസ്ഥാന സമ്മേളനം പറവൂരിൽ

പറവൂർ: ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്​സ് (ഐ.എച്ച്.കെ) 37ാം സംസ്ഥാന വാർഷിക സമ്മേളനവും ശാസ്ത്ര സെമിനാറും മേയ്​ 11, 12 തീയതികളിൽ പറവൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

11ന് രാവിലെ 9.30ന് പൊതുമരാമത്ത് റെസ്റ്റ് ഹൗസ് ഹാളിൽ നടക്കുന്ന സംസ്ഥാന വാർഷിക സമ്മേളനം നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്യും. ഐ.എച്ച്.കെ സംസ്ഥാന പ്രസിഡൻറ് ഡോ. റെജു കരീം അധ്യക്ഷതവഹിക്കും. ഞായറാഴ്ച രാവിലെ 11ന് വഴിക്കുളങ്ങര രംഗനാഥ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന ശാസ്ത്ര സെമിനാർ ‘ഡെർമിനോസ് 2024’ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മികച്ച ഹോമിയോപ്പതി ഡോക്ടർക്കുള്ള എൻ.കെ. ജയറാം അവാർഡ് ഡോ.എസ്. മണിലാലിന് സമ്മാനിക്കും.

ഐ.എച്ച്.കെ സംസ്ഥാന പ്രസിഡൻറ് ഡോ. റെജു കരീം, വൈസ് പ്രസിഡൻറ് ഡോ. മൃദുൽ, ഓർഗനൈസിങ്​ കമ്മിറ്റി ചെയർമാൻ ഡോ. ടി.എച്ച്. ഫൈസൽ, സയൻറിഫിക്​ കമ്മിറ്റി ചെയർമാൻ ഡോ. ഫിലിപ്സൺ ഐപ്പ്, ജില്ല സെക്രട്ടറി ഡോ. കെ. മോഹൻകുമാർ, ജോയൻറ് സെക്രട്ടറി ഡോ. എസ്. സുമത എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - institution of Homoeopaths Kerala state conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.