വെടിവെക്കാൻ ഉപയോഗിച്ച തോക്ക്

മാനസയും രഗിലും തമ്മിൽ മുമ്പേ പ്രശ്‌നങ്ങള്‍; തോക്കിനെക്കുറിച്ച് അന്വേഷണം

കണ്ണൂർ/ കോതമംഗലം: കോതമംഗലം നെല്ലിക്കുഴിയില്‍ വെടിയേറ്റ് മരിച്ച മാനസയും സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയ രഗിലും തമ്മിൽ മുമ്പും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇത് പൊലീസ് സ്‌റ്റേഷനില്‍ വരെ എത്തുകയുമുണ്ടായി. ത​ന്നെ രഗിൽ നിരന്തരം ശല്യപ്പെടുത്തുന്നുവെന്ന്​ മാനസ വീട്ടുകാരെ മു​െമ്പ അറിയിച്ചിരുന്നു. ഇതേ തുടർന്ന്​ യുവാവിനെ കണ്ണൂർ ഡിവൈ.എസ്​.പി ഓഫിസിൽ വിളിച്ച്​ പൊലീസ്​ താക്കീത്​ ചെയ്​ത്​ വിട്ടയക്കുകയായിരുന്നു. ഇതി​െൻറയെല്ലാം പ്രതികാരമായിരിക്കാം കൊലയിലേക്ക്​ നയിച്ചതെന്നാണ്​ പൊലീസ്​ നിഗമനം.

വിമുക്ത ഭടൻകൂടിയായ മാനസയുടെ പിതാവ്​ മാധവൻ കണ്ണൂരിൽ ഹോംഗാർഡായി സേവനം അനുഷ്​ഠിക്കുകയാണ്​. യുവാവി​െൻറ പിതാവ്​ എം. രഘൂത്തമന്​ ചെമ്മീൻ ബിസിനസ്സാണ്​.

രഗിൽ നാട്ടിൽ ഇൻറീരിയർ ഡിസൈൻ ജോലികൾ ചെയ്​തുവരുകയായിരുന്നു. ഇ​രട്ടക്കൊലയിൽ ഉൾപ്പെട്ടത്​ കണ്ണൂർ സ്വദേശികളാണെന്നറിഞ്ഞ നാടും ഇവരുടെ ബന്ധുക്കളും അക്ഷരാർഥത്തിൽ ഞെട്ടി. ശാന്തപ്രകൃതക്കാരനായ രഗിൽ ഇത്തരമൊര​ു ക​ുറ്റകൃത്യം ചെയ്​തെന്ന വാർത്ത അവിശ്വസനീയമാണെന്ന്​ പ്രദേശവാസികൾ പറഞ്ഞു. പൊതുവെ ഇവരുടെ കുടുംബം ആരുമായും അത്ര ഇടപഴകുന്ന സ്വഭാവക്കാരല്ലെന്നും നാട്ടുകാർ പറയുന്നു. മൂന്നാഴ്​ചയി​ലേറെ മുമ്പ് ഇയാൾ വീട്ടിൽനിന്ന്​ പോയിരുന്നു.

അതേസമയം, രഗിൽ ഉപയോഗിച്ച തോക്കിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. പിസ്​റ്റൾ കണ്ണൂരിൽനിന്നാണ്​ സംഘടിപ്പിച്ചതെന്ന്​ അഭ്യൂഹവുമുണ്ട്​​. സിവിലിയൻസിന് ഉപയോഗിക്കാൻ അനുമതി ഇല്ലാത്ത 7.62 എം.എം പിസ്റ്റൾ എങ്ങനെ ലഭിച്ചു എന്നാണ് അന്വേഷിക്കുന്നത്. ഇതിനായി ബാലിസ്റ്റിക് വിദഗ്ധർ പരിശോധന നടത്തും.

Tags:    
News Summary - Inquiry about the gun used in manasa murder kothamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.