വിവാഹചടങ്ങിൽ നമ്പർ പ്ലേറ്റ് മാറ്റിയെത്തിയ ഇന്നോവ ക്രിസ്റ്റ പിടികൂടി

പാലക്കാട്: നമ്പർ പ്ലേറ്റ് മാറ്റി വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. ടാക്സി ആയിരുന്ന ഇന്നോവ ക്രിസ്റ്റ വിവാഹത്തിനായി പ്രൈവറ്റ് വാഹനങ്ങൾക്കുള്ള വെള്ള നമ്പർ പ്ലേറ്റ് വെച്ചാണ് എത്തിയത്.

രഹസ്യവിവരമനുസരിച്ച് പാലക്കാട് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.വി. ബിജു വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിഴ ചുമത്തിയ ശേഷം ഡിക്കിയിൽ സൂക്ഷിച്ചിരുന്ന മഞ്ഞ നമ്പർ പ്ലേറ്റ് തിരിച്ചുപിടിപ്പിച്ച ശേഷമാണ് വാഹനം വിട്ടയച്ചത്. കൂടാതെ നമ്പർ പ്ലേറ്റ് മാറ്റിവെച്ച് സർവീസ് നടത്തിയതിന് 3000 രൂപ പിഴ ഈടാക്കി. വടക്കഞ്ചേരി സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം.

Tags:    
News Summary - Innova Crysta caught with changed number plate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.