ബി.ജെ.പി പ്രകടന പത്രികയിൽ നിറഞ്ഞു നിൽക്കുന്നത് വർഗീയ-വിഭാഗീയ അജണ്ടകൾ -ഐ.എൻ.എൽ

കോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ബി.ജെ.പി ഉറപ്പ് നൽകുന്നത് ആർ.എസ്.എസിന്റെ വർഗീയവും വിഭാഗീയവുമായ അജണ്ടകളാണന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു.

ഏക സിവിൽകോഡും ഏക തിരഞ്ഞെടുപ്പും ലോകമാകെ രാമായണാചരണവുമൊക്കെയാണ് മോദിയുടെ വാഗ്ദാനം. സി.എ.എയും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമെല്ലാമാണ് വൻ നേട്ടമായി എണ്ണുന്നത്. മോദിയുടെ ഗ്യാരണ്ടി കാലഘട്ടത്തിലെ ഏറ്റവും വലിയ തട്ടിപ്പാണ്. തൊഴിലില്ലാഴ്മ കൊണ്ട് പൊറുതി മുട്ടിയ യുവാക്കളും വിലക്കയറ്റത്തിൽ നടുവൊടിഞ്ഞ സമാന്യജനങ്ങളും ഹിന്ദുത്വ സർക്കാറിനെ താഴെയിറക്കും. ജനങ്ങളുടെ മുന്നിൽ വെക്കാൻ സർക്കാറിന് ഒരു അജണ്ടയുമില്ലാത്ത, ഭാവനാ രഹിതരായ വർഗീയ പാർട്ടികളുടെ മാനിഫെസ്റ്റോ ജനം പുച്ഛിച്ച് തള്ളുമെന്ന്. ഐ എൻ.എൽ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - INL reacts on BJP's Manifesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.