കോഴിക്കോട്: വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് മതേതര, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശ്വാസം പകരുന്നതാണെന്ന് ഐ.എൻ.എൽ. വഖഫ് സ്ഥാപനങ്ങളുടെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്നും വഖഫ് ബോർഡിൽ പുതിയ നിയമനങ്ങൾ നടത്താൻ പാടില്ലെന്നും നിർദേശിച്ചു കൊണ്ടുള്ള ഇടക്കാല ഉത്തരവ് ന്യൂനപക്ഷങ്ങളുടെ ആശങ്ക ഒരു പരിധിവരെ അകറ്റുന്നുണ്ട്.
വഖഫ് നിയമത്തിൽ മോദി സർക്കാർ പ്രതീക്ഷിച്ച ഈസി വാക്കോവർ അവരുടെ സ്വപ്നം മാത്രമാണെന്ന് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. പുതിയ വഖഫ് നിയമം നടപ്പാക്കുന്നത് തടഞ്ഞു കൊണ്ടുള്ള കോടതിയുടെ നീക്കം സംഘ്പരിവാറിനും കേന്ദ്ര സർക്കാറിനും കനത്ത പ്രഹരമാണ്. വഖഫ് ബോർഡിൽ പുതിയ നിയമനങ്ങൾ നടത്താൻ പാടില്ലെന്ന നിർദേശത്തോടെ തിരക്ക് പിടിച്ച് നടത്തുന്ന എല്ലാ അട്ടിമറികളും തടയപ്പെടുന്നതാണ്.
പുതിയ നിയമത്തിന്‍റെ ഭാവി ഇനി കേന്ദ്ര സർക്കാർ സമർപ്പികുന്ന മറുപടിയെ ആശ്രയിച്ചിരിക്കും. എന്തു തന്നെയായാലും ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂട് കാത്തു സൂക്ഷിക്കുന്ന ഒരു അന്തിമ വിധിയാകും പരമോന്നത നീതിപീഠത്തിൽ നിന്നും ഉണ്ടാകുകയെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.