അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ

ഐ.എൻ.എൽ: അഹമ്മദ് ദേവർകോവിൽ പ്രസിഡന്‍റ്​, കാസിം ഇരിക്കൂർ ജന. സെക്രട്ടറി

കോഴിക്കോട്: ഇന്ത്യൻ നാഷനൽ ലീഗ് (ഐ.എൻ.എൽ) അടുത്ത മൂന്നു വർഷത്തേക്കുള്ള സംസ്ഥാന പ്രസിഡൻറായി അഹമ്മദ് ദേവർകോവിൽ എം.എൽ.എയെയും ജന. സെക്രട്ടറിയായി കാസിം ഇരിക്കൂറിനെയും ട്രഷററായി ബി. ഹംസ ഹാജിയെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: സി.എച്ച്. ഹമീദ് മാസ്റ്റർ, സമദ് തയ്യിൽ, മൊയ്തീൻ കുഞ്ഞി കളനാട് (വൈസ് പ്രസി.), എം.എ. ലത്തീഫ്, അഷറഫ് അലി വല്ലപ്പുഴ, ഒ.ഒ. ശംസു, സൺ റഹിം (സെക്ര), സി.പി. അൻവർ സാദാത്ത് (ഓർഗനൈസിങ് സെക്ര), എം. ഇബ്രാഹിം (ഫിനാൻസ് സെക്ര).

സംസ്ഥാന കൗൺസിൽ യോഗം അഖിലേന്ത്യ അധ്യക്ഷൻ പ്രഫ. മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്തു. അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. എം.എ. ലത്തീഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കാസിം ഇരിക്കൂർ സ്വാഗതവും അഷറഫ് അലി വല്ലപ്പുഴ നന്ദിയും പറഞ്ഞു. തുടർന്ന്​ ഫലസ്തീൻ ഐക്യദാർഢ്യ മാർച്ച് നടത്തി.

Tags:    
News Summary - INL: Ahmed Devarkovil President, Kasim Irikkur Gen. Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.