കേരളത്തില്‍ മഷി പുരട്ടൽ ഇന്നുമുതല്‍

തിരുവനന്തപുരം: അസാധു നോട്ടുകള്‍ മാറ്റാനത്തെുന്നവരുടെ വിരലില്‍ മഷിപുരട്ടാനുള്ള സര്‍ക്കാര്‍ നിര്‍ദേശം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പാക്കി തുടങ്ങി. എന്നാല്‍, 11ശാഖകളില്‍ മാത്രമാണ് മഷിപുരട്ടിയത്. കേരളത്തിലും ബുധനാഴ്ച തീരുമാനം നടപ്പായില്ല. വ്യാഴാഴ്ച മുതല്‍ ഇവിടെയും നോട്ട് മാറുന്നവരുടെ കൈയില്‍ മഷിപുരട്ടും. എല്ലാ ബാങ്കുകളിലും ബുധനാഴ്ച മൈസൂരുവില്‍ നിന്ന് മഷി എത്തിച്ചു.

രൂപ മാറ്റി വാങ്ങുന്നവരുടെ വലതു കൈയിലെ ചൂണ്ടുവിരലിലാണ് മഷിയടയാളം ഇടുക. വോട്ടു രേഖപ്പെടുത്തുന്നവരുടെ ഇടതുകൈയിലെ ചൂണ്ടുവിരലിലാണ് മഷിയടയാളം രേഖപ്പെടുത്തുന്നത്. പഴയ നോട്ട് ബാങ്കില്‍ ഏല്‍പിക്കുന്ന മുറക്ക് വിരലില്‍ മഷിപുരട്ടും. പുതിയ നോട്ട് അതിനു ശേഷമാണ് നല്‍കുക. ഈ സമയത്തിനിടയില്‍ മഷി ഉണങ്ങിപ്പിടിക്കുമെന്നും മായ്ച്ചുകളയാന്‍ കഴിയില്ളെന്നുമാണ് പറയുന്നത്.

ഒന്നിലധികം തവണ അസാധു നോട്ടു മാറ്റാന്‍ എത്തുന്നതു തടയാനാണ് ‘മഷിനോട്ട’ത്തിന് അധികൃതര്‍ തീരുമാനിച്ചത്. അതേസമയം, നോട്ട് പ്രതിസന്ധി എട്ടാം ദിവസവും അയവില്ലാതെ തുടരുന്നു. ആവശ്യത്തിന് പണം ബാങ്കുകളില്‍ എത്തിയിട്ടുണ്ടെന്ന് എസ്.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. ഇവ 2000 രൂപയുടെ നോട്ടാണ്. അതുകൊണ്ടുതന്നെ ചില്ലറക്ഷാമം തുടരും.

Tags:    
News Summary - ink currency issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.