തിരുവനന്തപുരം: ട്രെയിനുകൾ വഴിയിൽ പിടിച്ചിടുന്നതിനു പുറമേ, ട്രെയിൻ വൈകലും പുറ പ്പെടലുമടക്കമുള്ള വിവരങ്ങൾ സ്റ്റേഷനുകളിലെ ഉച്ചഭാഷിണി വഴി യാത്രക്കാർക്ക് ന ൽകാത്തതുമടക്കം അനാസ്ഥകൾ ചൂണ്ടിക്കാട്ടി റെയിൽവേ യാത്രക്കാർ മനുഷ്യാവകാശ കമീഷനെ സമീപിച്ചു.
അനൗൺസ്മെൻറ് സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാത്തത് മൂലം ദുരി തമേറിയ സാഹചര്യത്തിലാണ് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഒാൺ റെയിൽസ് കമീഷന് പരാതി നൽകിയത്. ട്രെയിൻ വിവരങ്ങൾ യാത്രക്കാരെ അറിയിക്കാനുള്ള അനൗൺസ്മെൻറ് സംവിധാനമുണ്ടെങ്കിലും അത് കാര്യക്ഷമമായി ഉപയോഗിക്കുന്നില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വൈകുന്നേരങ്ങളിൽ കൊല്ലം ഭാഗത്തേക്ക് മൂന്ന് ട്രെയിനുകളാണ് ഒരേ സമയം പ്ലാറ്റ്ഫോമുകളിലുണ്ടാവുക.
ഏതു ട്രെയിനാണ് ആദ്യം പോകുകയെന്നത് അനൗൺസ് ചെയ്യാറേയില്ല. അത്യാവശ്യക്കാരായ യാത്രക്കാർ മുന്നറിയിപ്പില്ലാത്തതിനാൽ ഇരിക്കുന്ന ട്രെയിനിൽനിന്നുമിറങ്ങിയോടി ആദ്യം പോകുന്ന ട്രെയിനിൽ കയറണം. അനൗൺസ്മെൻറിെൻറ കാര്യത്തിൽ യാത്രക്കാർ പലവട്ടം ആവശ്യമുന്നയിച്ചിട്ടും ഫലമുണ്ടായിട്ടില്ല. ഒരേ ദിശയിലേക്ക് പോകുന്ന ട്രെയിനുകളിൽ ഒന്ന് പിടിച്ചിട്ട് മറ്റൊന്നിനെ കടത്തിവിടുന്നതും ആദ്യം വിടുന്ന ട്രെയിൻ വഴിയിൽ പിടിച്ചിട്ടിട്ട് വൈകി വന്ന ട്രെയിൻ കടത്തിവിടുന്നതും തുടരുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് പെരിനാട്ട് പിടിച്ചിട്ട ശേഷം പതിവായി വൈകി വരുന്ന ഇൻറർസിറ്റി കടത്തിവിട്ട് രണ്ട് ട്രെയിനുകളും താമസിപ്പിക്കുന്നത് ഇതിനുദാഹരണമാണ്. പ്രധാന സ്റ്റേഷനുകളിലെങ്കിലും വൈകലും പിടിച്ചിടലുമടക്കം വിവരങ്ങൾ ഉച്ചഭാഷിണിയിൽ നൽകിയാൽ ആയിരക്കണക്കിന് യാത്രക്കാർക്കാണ് ഉപകാരപ്പെടുക. അമിതമായി ട്രെയിനുകൾ വൈകുന്നുണ്ടെങ്കിൽ അക്കാര്യവും അറിയിക്കാറില്ല. സർക്കാർ ഉദ്യോഗസ്ഥർക്കും വിദ്യാർഥികൾക്കും പുറമേ ആർ.സി.സി, ശ്രീചിത്ര, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കുള്ള രോഗികളും അനൗൺസ്മെൻറില്ലാത്തതിനാൽ വല്ലാതെ ബുദ്ധിമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.