????????????? ?????????????????????? ?????????? ??????? ?????????? ????? ????????? P????????? ???????????? ??????? ??????? ???????????????

കേരളത്തിലെത്തിയ രാഷ്​ട്രപതിക്ക്​ ഹൃദ്യമായ വരവേൽപ്​​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ആദ്യമായെത്തിയ രാഷ്​ട്രപതി രാംനാഥ് കോവിന്ദിന് ഹൃദ്യമായ വരവേൽപ്​​. ഞായറാഴ്​ച രാവിലെ 9.15ന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയിൽ വായുസേനയുടെ പ്രത്യേക വിമാനത്തിലിറങ്ങിയ രാഷ്​ട്രപതിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 

അപ്രതീക്ഷിതമായെത്തിയ മഴ വകവെക്കാതെ സൈന്യം നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ച് രാഷ്​ട്രപതി അഭിവാദ്യം സ്വീകരിച്ചു. വിമാനമിറങ്ങിയയുടനെയാണ്​ മഴ പെയ്​തത്​​. ഉദ്യോഗസ്​ഥർ നൽകിയ കുട ചൂടി ടെക്​നിക്കൽ ഏരിയയിലെത്തി. എന്നാൽ, കുട ഒഴിവാക്കി മഴ നനഞ്ഞാണ്​​ രാഷ്​ട്രപതി ഗാർഡ്​ ഒാഫ്​ ഒാണർ സ്വീകരിച്ചത്​. 

മന്ത്രിമാരായ കടകംപള്ളി സുരേ​ന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. രാജു, മേയര്‍ വി.കെ. പ്രശാന്ത്, എയര്‍ മാര്‍ഷല്‍ ആര്‍.കെ.എസ്. ഭാദൗരിയ, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, ഒ. രാജഗോപാല്‍, എം. വിന്‍സ​െൻറ്​, ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, റിയര്‍ അഡ്മിറല്‍ കെ. സ്വാമിനാഥന്‍, ബ്രിഗേഡിയര്‍ മൈക്കിള്‍ എ.ജെ. ഫെര്‍ണാണ്ടസ്, വിങ്​ കമാൻഡര്‍ എച്ച്.എന്‍. ഗാബ്‌റെ, കലക്ടര്‍ ഡോ. കെ. വാസുകി, സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ് തുടങ്ങിയവര്‍ സ്വീകരിക്കാനെത്തി. 

9.45ന് കൊല്ലം അമൃതാനന്ദമയി മഠത്തിലെ വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ​രാഷ്​ട്രപതി പ്രത്യേക ഹെലികോപ്ടറില്‍ യാത്ര തിരിച്ചു. കായംകുളം വരെ ഹെലികോപ്​ടറിലും പിന്നീട്​ റോഡ്​ മാർഗവുമായാണ്​ യാത്ര ക്രമീകരിച്ചത്​. ഗവര്‍ണറും മന്ത്രി കടകംപള്ളിയും രാഷ്​​ട്രപതിയെ അനുഗമിച്ചു. 

കൊല്ലത്തുനിന്ന്​ ഉച്ചക്ക് 1.15ന് തിരികെയെത്തിയ രാഷ്​ട്രപതിക്ക്​ യാത്രയയപ്പും നൽകി. 1.25 ഓടെ ന്യൂഡല്‍ഹിയിലേക്ക് മടങ്ങിയ അദ്ദേഹത്തെ യാത്രയയക്കാനും ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾ​െപ്പടെ വീണ്ടുമെത്തി.

Tags:    
News Summary - Indian president kerala visit-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.